Friday
20 Apr 2018

വിവാഹം റദ്ദാക്കണം; യുവതി സുപ്രിം കോടതിയില്‍

By: Web Desk | Wednesday 11 April 2018 10:15 PM IST

ന്യൂഡല്‍ഹി: മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ച വിവാഹം റദ്ദാക്കണമെന്ന ആവശ്യവുമായി യുവതി സുപ്രിം കോടതിയില്‍. കര്‍ണാടക സ്വദേശിനിയും എന്‍ജിനീയറിങ് ബിരുദധാരിയുമായ 26കാരിയാണ് സുപ്രിം കോടതിയെ സമീപിച്ചത്. താന്‍ മറ്റൊരു ജാതിയില്‍പെട്ട യുവാവുമായി പ്രണയത്തിലായിരുന്നെന്നും അതുകൊണ്ടാണ് തന്നെ മാതാപിതാക്കള്‍ നിര്‍ബന്ധിപ്പിച്ച് വിവഹം കഴിപ്പിച്ചതെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ യുവതി പറഞ്ഞു. പ്രതിശ്രുതവരനോട് താന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍, വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നു. എന്നാല്‍ വീട്ടുകാരുടെ പിടിവാശിയാണ് വിവാഹത്തിലേക്ക് നയിച്ചതെന്ന് പെണ്‍കുട്ടി ഹര്‍ജിയില്‍ പറയുന്നു.

Related News