Sunday
24 Sep 2017

മാരുതി ആള്‍ട്ടോ 800ന് നാല് വയസ്സ്

By: Web Desk | Monday 14 August 2017 7:08 PM IST

ജനപ്രിയ കാര്‍നിര്‍മാതാക്കളായ മാരുതി ആള്‍ട്ടോ 800 നിരത്തിലിറക്കിയിട്ട് നാല് വര്‍ഷം തികഞ്ഞു.
2012 ഒക്ടോബറില്‍ നിരത്തിലിറക്കിയ ആള്‍ട്ടോ 800 ഒരുവര്‍ഷത്തിനുള്ളില്‍ രണ്ടുലക്ഷം ഉപയോക്താക്കള്‍ എന്ന റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്. ആള്‍ട്ടോ 800 വാഹനവിപണിയിലെ ശ്രദ്ധേയമായ 10 അവാര്‍ഡും ഈ കാലയളവിനുള്ളില്‍ സ്വന്തമാക്കിയിട്ടുണ്ട്. പുതിയ മോഡലുകളായ വിവിധ ശ്രേണികളും ആള്‍ട്ടോയുടേതായി ഇറങ്ങിയിട്ടുണ്ട്. ഇത്തിരിക്കുഞ്ഞന്‍ മോഡല്‍ മുതല്‍, വലിയ രൂപത്തില്‍ വരെ ഇറങ്ങിയ ആള്‍ട്ടോ, ജനഹൃദയങ്ങളില്‍ ഏറിയിട്ടുണ്ട്.