Wednesday
22 Nov 2017

കൗതുക കാഴ്ച്ചയായി ഭീമന്‍ കൂണ്‍

By: Web Desk | Tuesday 12 September 2017 9:45 PM IST

രാജാക്കാട്: ഇരുപത് കിലോയോളം തൂക്കം വരുന്ന കൂണ്‍ കൗതുകമാകുന്നു. പൂപ്പാറ ചെമ്പാലയില്‍ സന്തോഷ് കാക്കുന്നേലിന്റെ കൃഷിയിടത്തിലാണ് ഭീമന്‍ കൂണ്‍ വിരിഞ്ഞത്.
ഒരു തണ്ടില്‍ നിന്നുമായി ചെറുതും വലുതുമായ അറുപതിലധികം ഇതളുകള്‍ ഉള്ള കൂണ്‍ ആണ് വിരിഞ്ഞിരിക്കുന്നത്. ഏറ്റവും മുകളിലെ കൂണിന് 20 സെന്റി മീറ്ററോളം വിസ്തീര്‍ണ്ണമുണ്ട്. നൂറുകണക്കിനാളുകളാണ് കൂണ്‍ കാണുവാനായി സന്തോഷിന്റെ വീട്ടിലേക്ക് എത്തിച്ചേരുന്നത്. ഇതിനു മുന്‍പും 6 കിലോയോളം വരുന്ന കൂണ്‍ സന്തോഷിന്റെ കൃഷിയിടത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

Related News