Thursday
20 Sep 2018

ബോഡി ബില്‍ഡിങ്ങിലൂടെ മിസ്റ്റര്‍ കേരളയായ മജ്സിയ- ഒരു തട്ടത്തിന്‍ മറയത്ത് വിശേഷം

By: Web Desk | Monday 10 September 2018 3:23 PM IST

മുസ്ലിം സ്ത്രീകൾക്ക് പരിമിതികൾ ഏറെയുള്ള ഒരു സമൂഹത്തിന് നിന്ന് ഹിജാബ് ധരിച്ചൊരു പെൺകുട്ടി ‘മിസ്റ്റർ കേരളാ’ പട്ടം നേടിയെടുത്തിരിക്കുന്നു . സ്ത്രീകൾക്കുളളിലെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു ഹിജാബും തടസ്സമാകുന്നില്ല എന്നതിന് തെളിവാണ് മജ്സിയ ഭാനുവിന്‍റെ വിജയ തിളക്കം .

ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു വലിയൊരു ബോഡി ബിൽഡർ ആവുക എന്നത് . പക്ഷെ പരിമിതികൾ ഏറെ ഉണ്ടായിരുന്നു. സമൂഹവും, താൻ ഒരു മുസ്ലിം വനിതയാണെന്ന തോന്നലും തടസമായി നിന്നു. മുതിർന്നപ്പോഴും ആഗ്രഹം മനസ്സിൽ പതിഞ്ഞുതന്നെ കിടന്നു ഇത്തവണ മജിസയുടെ ആഗ്രഹത്തിനു നിറമേകാൻ കുടുംബവും പ്രതിശ്രുത വരനും കൂടെ നിന്നു . ആദ്യ ചുവടു വയ്ക്കാൻ വഴി കാട്ടിയായത് കോഴിക്കോട് സ്പോർട്സ് കൗൺസിൽ ആയിരുന്നു .

നീന്തല്‍ താരമായിരുന്ന സഹോദരന്‍റെ അധ്യാപകനോടാണ് എന്തെങ്കിലുമാകാന്‍ ആഗ്രഹമുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത്. അദ്ദേഹം നിർദേശിച്ചത് ഓട്ടവും ചാട്ടവുമൊക്കെ ആയിരുന്നു.” അതല്ല എന്തെകിലും വ്യത്യസ്തമായി ചെയ്യണം ആൺകുട്ടികൾ ചെയ്യുന്നപോലെ- മസ്ജിയ പറഞ്ഞു-” അങ്ങനെയാണ് ബോക്സിങ് ആരംഭിച്ചത്. ബോഡി ബിൽഡിങ്ങിലേക്ക് വന്നത് തികച്ചും അവിചാരിതമായിട്ടായിരുന്നു . കേട്ടവരെല്ലാം മൂക്കത്തുവിരൽ വച്ചു.

എന്നാൽ വിജയിയായത് ഹിജാബ് ധരിച്ച കേരളത്തിലെ ആദ്യ വനിതാ താനായതിൽ ഇപ്പോൾ തനിക്കും മറ്റുള്ളവർക്കും അഭിമാനമുണ്ടെന്ന്  ബാനു പറയുന്നു. ഒരു പക്ഷെ തനിക്ക് ഒന്നും ആകാൻ കഴിഞ്ഞില്ലെക്കിൽ ഇപ്പോൾ അഭിമാനിക്കുന്നവരെല്ലാം തന്നെ കുറ്റപ്പെടുത്തുമായിരുന്നു. അല്ലാഹുവിന്‍റെ കൃപ കൊണ്ട് താൻ പങ്കെടുത്തതില്ലെല്ലാം വിജയിക്കാനായി. ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനു വേണ്ടി വെള്ളിമെഡൽ കൊണ്ടുവരാനും കഴിഞ്ഞു.

ഒരിക്കലും ഒരു കോമ്പറ്റിഷനോ മെഡലോ അല്ല നമ്മുടെ ശരിക്കുള്ള ലക്ഷ്യമാകേണ്ടത്  നമ്മുടെ ആരോഗ്യമാണ് . ആർക്കു വേണ്ടിയും നമ്മൾ മാറേണ്ട കാര്യമില്ല നമ്മൾ എന്താണോ അങ്ങനെതന്നെ മുന്നോട്ടു പോകുക . ഇത് പറയുമ്പോൾ മജിസ്‌യ ബാനുവിന്‍റെ മുഖത്തു ഒരു  തിളക്കമുണ്ടായിരുന്നു  അഭിമാനത്തിന്‍റെ വിജയത്തിന്‍റെ തിളക്കം.

banu

പവര്‍ ലിഫ്റ്റിംഗാണ് മജിസിയയുടെ പ്രധാന മത്സര ഇനം. 2017ല്‍ ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തില്‍ ഇന്ത്യയ്ക്കു വേണ്ടി വെള്ളി മെഡല്‍ സ്വന്തമാക്കിയ മജീസിയയുടെ അടുത്ത ലക്ഷ്യം ലോക ചാമ്പ്യന്‍ഷിപ്പാണ്.കോഴിക്കോട് വടകര ഓര്‍ക്കാട്ടേരി മണവാട്ടി സ്റ്റോപ്പിലെ കല്ലേരി മൊയിലോത്ത് അബ്ദുള്‍ മജീദിന്റെയും റസിയയുടെയും മകളാണ് മജിസിയ.