Thursday
24 Jan 2019

മുംബൈയിൽ രാസവസ്തു നിർമ്മാണ ശാലയ്ക്ക് തീപിടുത്തം

By: Web Desk | Wednesday 25 April 2018 11:54 AM IST

മുബൈയിൽ രാസവസ്തു നിർമ്മാണ ശാലയ്ക്ക് തീ പിടിച്ചു. അഗ്നിബാധയിൽ ഫാക്ടറി ഭാഗികമായും കത്തി നശിച്ചു. മുംബൈയിൽ ബേലാപ്പൂരിലാണ് അപകടം നടന്നത്. തീ നിയന്ത്രിക്കാൻ വൈകിയതിനാൽ  അടുത്തുള്ള കടകളും അഗ്നിക്കിരയായി. കോടിക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങളാണ് ഉണ്ടായത്. ആളപായങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി  പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Related News