Thursday
20 Sep 2018

മുംബൈയില്‍ പെട്രോളിയം പ്ലാന്‍റ് കത്തി; 21 പേര്‍ക്ക് പരിക്ക്

By: Web Desk | Wednesday 8 August 2018 5:41 PM IST

മുംബൈ: ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റിൽ തീപിടിച്ചു. തീപിടുത്തത്തില്‍ 21 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയാണ് സംഭവം. അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം തുടരുന്നു.

അഗ്നിശമന സേനയുടെ ഏഴു വാഹനങ്ങളും രണ്ട് ഫോം ടെൻഡറുകളും രണ്ട് ജംബോ ടാങ്കറുകളും തീയണയ്ക്കാൻ എത്തിയിട്ടുണ്ട്. ശക്തമായ സ്ഫോടനമായിരുന്നുവെന്നും ഡിയോനർ മേഖലയിൽവരെ ശബ്ദം കേട്ടിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.

Related News