Wednesday
21 Nov 2018

200 വര്‍ഷം പഴക്കമുള്ള മ്യൂസിയത്തില്‍ വന്‍ അഗ്നിബാധ

By: Web Desk | Monday 3 September 2018 1:48 PM IST

റിയോ ഡി ജനെറോ : ബ്രസീലില്‍ 200 വര്‍ഷം പഴക്കമുള്ള മ്യൂസിയത്തില്‍ വന്‍ അഗ്നിബാധ. അഗ്നിബാധയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന നാല് സെക്യൂരിറ്റിമാരെ അഗ്നിശമനസേന പുറത്തെത്തിച്ചു. ഇവര്‍ക്ക് കാര്യമായ പരിക്കുകള്‍ ഇല്ലെന്നാണ് വിവരം.

ബ്രസീലിയന്‍ ഗ്ലോബോ വെബ്സൈറ്റാണ് അഗ്നിബാധ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബ്രസീലിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നിനുണ്ടായ അഗ്നിബാധ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ നാശനഷ്ടമാണെന്ന് പ്രസിഡന്‍റ് മൈക്കല്‍ റ്റെമര്‍ പറഞ്ഞു.

ഇരുപത് ദശലക്ഷം കരകൗശല വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചു വന്നിരുന്നത്. പ്രാദേശിക സമയം രാത്രി 7.30 നാണ് അഗ്നിബാധയുണ്ടായത്.  മ്യൂസിയത്തിന്റെ എല്ലാ നിലകളിലേയ്ക്കും തീ പടര്‍ന്നിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടുത്തെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്. മ്യൂസിയത്തിന്റെ ഒരു റൂമില്‍ രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ അവിടേക്ക് തീ പിടിത്തമുണ്ടായാല്‍ വന്‍ അപകടം തന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

200 വര്‍ഷം പഴക്കമുള്ള പുസ്തകങ്ങളും റിസര്‍ച്ച് പഠനങ്ങളും അഗ്നി ബാധയില്‍ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അനേക വര്‍ഷം പഴക്കമുള്ള ഫോസിലുകളും ഇവിടെയുണ്ടായിരുന്നു. 1822 മുതല്‍ 1889 വരെ ബ്രസീലിലെ ചക്രവര്‍ത്തി കുടുംബം താമസിച്ചിരുന്നത് കൊട്ടാരമായിരുന്നു ഇത്.