Wednesday
22 Aug 2018

ദീപികാ പദുക്കോണ്‍ താമസിക്കുന്ന ഫ്ലാറ്റില്‍ തീപിടുത്തം

By: Web Desk | Wednesday 13 June 2018 5:15 PM IST

മുംബൈ: ദീപികാ പദുക്കോണ്‍  താമസിക്കുന്ന മുംബൈയിലെ ഫ്ലാറ്റില്‍ തീപിടുത്തം. ബ്യൂ മോണ്‍ഡ് ടവറിന്‍റെ ബി വിഭാഗത്തിലെ 33-ാം നിലയില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അഗ്നിബാധയുണ്ടായത്. നിരവധി പ്രമുഖരുടെ ഫ്ലാറ്റുകളുള്ള കെട്ടിട സമുച്ചയത്തിലാണ് അഗ്നിബാധയുണ്ടായത്. 90 ഒാളം കുടുംബങ്ങള്‍ ഈ കെട്ടിടത്തില്‍ താമസിക്കുന്നുണ്ട്. ആറു ഫയര്‍ എഞ്ചിനും അഞ്ചു ജംബോ ടാങ്കറുകളും ആംബുലന്‍സുമടക്കം അഗ്നിശമനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തിനു നോതൃത്വം നല്‍കുന്നുണ്ട്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് മുംബൈ പൊലീസ് അധികൃതര്‍ അറിയിച്ചു

Related News