Wednesday
21 Nov 2018

കേരള രുചികളിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി സഞ്ജീവ് കപൂർ

By: Web Desk | Monday 9 July 2018 4:08 PM IST

സഞ്ജീവ് കപൂർ യെല്ലൊ ചില്ലിയിൽ പാചകത്തിനിടയിൽ 

കൊച്ചി: മനസിലേയ്ക്ക് കടക്കാനുള്ള വഴി വയറിലൂടെയാണെന്ന കാര്യത്തിൽ സഞ്ജീവ് കപൂറിനു സംശയമില്ല. മലയാളത്തിന്‍റെ പാചക ചേരുവകൾ ചേർത്ത് ടെലിവിഷൻ കുക്കറി ഷോ ചെയ്യണം. കുടംപുളിയിട്ട് ചിക്കൻ കറി വെയ്ക്കണം പദ്മശ്രീ നേടിയ ഷെഫ് സഞ്ജീവ് കപൂർ തന്‍റെ ഉടമസ്ഥതയിലുള്ള  ദി യെല്ലോ ചില്ലി റെസ്റ്റാറന്‍റ് ഉദ്ഘാടനം ചെയ്യാൻ കൊച്ചിയിൽ  എത്തിയതാണ്. കേരളത്തിൽ നിന്ന് ഏറെ കൂട്ടുകാരുള്ള സഞ്ജീവ് കപൂറിനു കേരളത്തെയും കേരളം വിഭവങ്ങളെയും കുറിച്ചുപറയാൻ നൂറുനാവാണ്. കരിമീൻ പൊള്ളിച്ചത് കേരളത്തിന്‍റെ സ്പെഷ്യൽ ആണെങ്കിലും അത് ന്യൂസിലണ്ടിൽ  എത്തുമ്പോൾ മീൻ വേറേയായിരിക്കും. എന്നാലും അതിലെ കേരള  ചേരുവകൾ  അതുതന്നെയായിരിക്കും.

ഓരോ സ്ഥലങ്ങളിലും റെസ്റ്റാറെന്‍റ്  തുടങ്ങുമ്പോൾ ആ നാട്ടിൽ നിന്നുള്ള ഏതാനും വിഭവങ്ങൾ സഞ്ജീവ് കപൂർ വിദേശത്തും സ്വദേശത്തുമുള്ള  റെസ്റ്റാറന്‍റുകളിൽ ഉൾപെടുത്തും. ഗോവയിൽ നിന്നുള്ള മീൻകറി ഇപ്പോൾ അബുദാബിയടക്കമുള്ള സ്ഥലങ്ങളിൽ ഹിറ്റാണ്. കേരളത്തിന്‍റെ തനത് രുചികളെ  കുറിച്ച് പറയുമ്പോൾ അതിലെ ചേരുവകൾ പലതും വിദേശത്തുനിന്ന് എത്തിയതാണെന്ന കാര്യം നാം മറന്നുപോകും. ഉദാഹരണം ഉരുളകിഴങ്, പച്ചമുളക് അടക്കം പലതും വിരുന്നുവന്നതാണ്. കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾ  കടൽ കടന്ന് പ്രശസ്തി നേടുകയും ചെയ്തു ,കുരുമുളക് ഇല്ലാത്ത പാചകം പടിഞ്ഞാറൻ രാജ്യങ്ങളിലടക്കം ഇല്ലെന്നു തന്നെ പറയാം.

ഇന്ത്യയിലെ ഓരോ പ്രദേശത്തെയും പാചകവിധികൾ ഒന്നിനൊന്നു വ്യത്യസ്തമാണ്. മഹരാഷ്‌ട്രയിലടക്കം  മധുരം കറികളിൽ മുന്നിട്ടു നിൽക്കുമ്പോൾ തെക്ക് എരിവും മസാലയും ഒന്നിനൊന്നു ചേർന്നിരിക്കും. അബുദാബിയില്‍ ഇന്ത്യയിലും വിദേശത്തും നിന്ന് രാഷ്ട്രത്തലവന്മാരടക്കം വന്നാൽ പാചകത്തിന് സഞ്ജീവ് കപൂറിനെയും ശിഷ്യന്മാരെയും വിളിക്കും. പ്രധാനമന്ത്രി വന്നപ്പോഴും പാചകം ഇവർക്ക് തന്നെയായിരുന്നു. കൊച്ചിയിൽ ലുലുമാളിൽ ആദ്യ ഫ്രാഞ്ചൈസി അസ്‌ലം അബ്ദുൽ റഹ്‌മാന്‍റെ ഒപ്പമാണ് തുടങ്ങുന്നത്.  അബുദാബിയിലെ സിഗ്നേച്ചർ ബൈ സഞ്ജീവ് കപൂർ  എന്ന സ്ഥാപനവും ഇരുവരും ചേർന്നാണ് തുടങ്ങിയത്. കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി മൂന്ന് ഷോപ്പുകൾ കൂടി ആരംഭിക്കുമെന്ന് കപൂർ പറഞ്ഞു. സഞ്ജീവിന്‍റെ രുചിവിരുത്തറിയാൻ ലുലുവിലെ മൂന്നാം നിലയിൽ 2800 ചതുരശ്ര  അടിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.