Monday
10 Dec 2018

ചിങ്ങം എത്തുമുമ്പേ കട്ടപ്പന റോഡിലെ പാതാള ഗട്ടര്‍ വഴി മാവേലി എത്തി

By: Web Desk | Sunday 22 July 2018 7:08 PM IST

സുനില്‍ കെ കുമാരന്‍
നെടുങ്കണ്ടം : റോഡിലെ കുണ്ടും കുഴികളും നികത്തുവാന്‍ തയ്യാറാകാത്ത കട്ടപ്പന മുന്‍സിപ്പാലിറ്റി, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കെതിരെ ഓണത്തിന് മുമ്പേ മാവേലിയെ ഇറക്കി പ്രതിക്ഷേധവുമായി കട്ടപ്പന ചിരി ക്ലബ്ബിലെ പ്രവര്‍ത്തകര്‍ രംഗത്ത്. കട്ടപ്പന ടൗണിലെ പാതാളക്കുഴിയില്‍ നിന്നും ചിങ്ങം എത്തുന്നതിനു മുന്‍പേ വന്ന മഹാബലിക്ക് കട്ടപ്പന ചിരി ക്ലബ്ബ് വന്‍ സ്വീകരണം നല്‍കി. വള്ളംകളിയും , വഞ്ചിപ്പാട്ടും, ഓണപാട്ടും പാടി മാവേലിയെ എതിരേറ്റു. റോഡിലെ കുഴികളില്‍ പേപ്പര്‍ വള്ളങ്ങള്‍ ഇറക്കിയും ചൂണ്ടയിട്ടും അംഗങ്ങള്‍ പ്രതിഷേധിച്ചു. കട്ടപ്പന ടൗണിലും പരിസര പ്രദേശങ്ങളിലെ റോഡുകളും തകര്‍ന്ന് വന്‍കുഴിളായി മാറിയിരിക്കുകയാണ്. കാല്‍നടയാത്രക്കാര്‍ക്ക് പോലും നടന്ന് പോകുവാന്‍ കഴിയാത്ത വിധം റോഡ് തകര്‍ന്ന് കിടക്കുകയാണ്. ജനങ്ങള്‍ ഇത്രമാത്രം ബുദ്ധിമുട്ടിയിട്ടും യാതൊരു നടപടികളുംഅധികൃതര്‍ സ്വീകരിക്കാത്തതാണ് ചിരി ക്ലബ്ബിലെ അംഗങ്ങള്‍  വിത്യസ്ഥമായ  പ്രതിക്ഷേധവുമായി രംഗത്ത് എത്തിയത്.
 ചിരി ക്ലബ്ബ്  പ്രസിഡന്റ സണ്ണി സ്റ്റോറില്‍ അധ്യക്ഷനായ പ്രതിഷേധ യോഗത്തിന്റെ ഉദ്ഘാടന കര്‍മ്മം കാര്‍ട്ടൂണിസ്റ്റ് സജി ദാസ് നിര്‍വ്വഹിച്ചു. പ്രതിഷേധ കൂട്ടായ്മയില്‍ ചിരിക്ലബ്ബ് രക്ഷാധികാരി ജോര്‍ജ്ജി മാത്യു. പ്രസിഡന്റ് സണ്ണി സ്റ്റോറില്‍,  വൈസ് പ്രസിഡന്റ് വിപിന്‍ വിജയന്‍,  ചിരിക്ലബ്ബ് എക്‌സിക്യൂട്ടിവ് മെമ്പര്‍മാരായ റ്റിജിന്‍ ടോം, ജോമോന്‍ പൊടിപാറ, എബിന്‍ മാത്യു, ബിവിന്‍ വിശ്വനാഥ്, അനില്‍ കുമാര്‍, അജിലാല്‍ സൂര്യ, ബിജു വൈശ്യന്‍പറമ്പില്‍, ജോജി പൊടിപാറ, സോണി ചെറിയാന്‍, ഷിജു കരുണാകരന്‍, മനോജ് കുളക്കാട്ടുവയലില്‍, അജീഷ് കടുപ്പില്‍, അരുണ്‍, അജിത്ത്, ജസ്റ്റിന്‍, നിതീഷ്, സിബി, അഭിലാഷ്, ഷിബിന്‍, മനോജ്, രാജേഷ്, ടോണി, അലന്റ്, എബി തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേത്യത്വം നല്‍കി.
Related News