Monday
25 Jun 2018

മിനിമം ബാലൻസ് വേണമെന്ന നിബന്ധന പിൻവലിക്കനാവില്ല; രജനീഷ് കുമാർ

By: Web Desk | Friday 16 February 2018 1:46 PM IST

കൊച്ചി :എസ് ബി ഐ അക്കൗണ്ടുകളിലെ മിനിമം ബാലൻസ് വേണമെന്ന നിബന്ധന              പിൻവലിക്കനാവില്ലെന്നു എസ് ബി ഐ ചെയർമാൻ രജനീഷ് കുമാർ. സർവീസ് ചാർജുകളും അതേപടി തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഒന്നാംതരം സേവനം കിട്ടുകയും വേണം എല്ലാം സൗജന്യമായിരിക്കണമെന്ന ചിന്താഗതിയാണ് തനിക്കടക്കമുള്ളതെന്നുംഅദ്ദേഹം പറഞ്ഞു.

എസ് ബി ഐ കൊച്ചിയിൽ ആരംഭിക്കുന്ന ഗ്ലോബൽ എൻ ആർ ഐ സെന്റർ ഉദ്ഘാടനം സംബന്ധിച്ച വിവരങ്ങൾ പങ്കുവെയ്ക്കാനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രജനീഷ്‌കുമാർ. വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനായി സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് 14 കോടി  അകൗണ്ടുകൾ ബാങ്കിനുണ്ട് . ഇത്തരം അകൗണ്ടുകളിൽ സൗജന്യ സേവനമാണ് ബാങ്ക് നൽകുന്നത്. മറ്റ് ബാങ്കുകളുടെ എ ടി എമുകൾ ഉപയോഗിക്കുന്നത് വഴി ബാങ്കിന് അധികബാധ്യത ഉണ്ടാവുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ കൊണ്ടുവരുന്നതിനടക്കം വലിയ തുക ചിലവാകുമ്പോൾ അത് ഉപഭോക്താവിൽ നിന്ന് ചെറു തുകകളായി ഈടാക്കാതെ കഴിയില്ല .

Related News