Tuesday
24 Oct 2017

ഇന്ത്യയ്ക്കാവശ്യം സംസാരിക്കുന്നതല്ല, പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെ

By: Web Desk | Wednesday 11 October 2017 10:10 PM IST

ലക്‌നൗ: ഇന്ത്യയ്ക്ക് ആവശ്യം സംസാരിക്കുന്ന പ്രധാനമന്ത്രിയെയല്ല, പ്രവര്‍ത്തിച്ചു കാണിക്കുന്ന പ്രധാനമന്ത്രിയാണെന്ന് ബിഎസ് പി നേതാവ് മായാവതി.
ഇന്ത്യയ്ക്ക് സംസാരിക്കുന്ന പ്രധാനമന്ത്രിയെ ലഭിച്ചെന്ന അമിത്ഷായുടെ പ്രസ്താവനയ്ക്ക് തിരിച്ചടിനല്‍കവെയാണ് മായാവതി മോഡിയെ പരിഹസിച്ചത്. പ്രവര്‍ത്തിക്കുന്നതിലുമധികം സംസാരിക്കുകയാണ് ചെയ്യുന്നതെന്ന് മായാവതി പ്രസ്താവിച്ചു.
ദിനംപ്രതി വര്‍ധിക്കുന്ന പെട്രോള്‍ വില വര്‍ധനവില്‍ മോഡിയ്ക്ക് ഒന്നും ചെയ്യാനാകുന്നില്ല. തൊഴിലില്ലായ്മയെ പിടിച്ചുനിര്‍ത്താനോ ആരോഗ്യമേഖലയെ മെച്ചപ്പെടുത്താനോ മോഡിയ്ക്ക് കഴിഞ്ഞിട്ടില്ല.
അതുകൊണ്ടുതന്നെ അമിത്ഷാ പറഞ്ഞത് സത്യമാണെന്നും മായാവതി പറഞ്ഞു.
ആദ്യമായാണ് പാര്‍ട്ടി അജണ്ടയ്ക്കായി സര്‍ക്കാരിനെ ദുരുപയോഗം ചെയ്യുന്നതെന്നും ഏകാധിപത്യ ഭരണമാണ് മോഡിയുടേതെന്നും മായാവതി പറഞ്ഞു.