Tuesday
16 Oct 2018

പ്രശ്​സത നടൻ നാനാ പടേക്കർ  പീഡിപ്പിച്ചുവെന്ന്​ ബോളിവുഡ്​ നടി തനുശ്രീ ദത്ത

By: Web Desk | Thursday 27 September 2018 10:28 PM IST

ന്യൂഡൽഹി:  സിനിമ സെറ്റിൽ വെച്ച്​ പ്രശ്​സത നടൻ നാനാ പടേക്കർ  പീഡിപ്പിച്ചുവെന്ന്​ ബോളിവുഡ്​ നടി തനുശ്രീ ദത്ത. 2009 ൽ പുറത്തിറങ്ങിയ ‘ഹോൺ ഒാകെ പ്ലീസ്’​ എന്ന ചിത്രത്തി​​ന്റെ  സെറ്റിൽ വെച്ച്​ നായക നടനായിരുന്ന നാനാ പ​ടേക്കർ തന്നെ അപമാനിച്ചുവെന്ന്  തനുശ്രീ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുറന്നു പറഞ്ഞത്.

“നാനാ പടേക്കർ സ്​ത്രീകളോട്​ ഒട്ടും മര്യാദയില്ലാതെ പെരുമാറുന്ന വ്യക്തിയാണെന്ന്​ ഇൻറസ്​ട്രിയിലെ എല്ലാവർക്കും അറിയാം. നാനാ പടേക്കറിന്റെ പശ്ചാത്തലത്തെ കുറിച്ചും എല്ലാവർക്കും അറിയാം. അദ്ദേഹം ഒപ്പമുള്ള നടികളെ മർദിച്ചതും ശാരീരികമായി പീഡിപ്പിച്ചതും സെറ്റിലും പുറത്തും സ്​ത്രീകളോട്​  മോശമായി പെരുമാറുന്നതുമെല്ലാം പരസ്യമാണെങ്കിലും ഇതുവരെ ഒരു പ്രസിദ്ധീകരണത്തിലോ മറ്റോ ഇക്കാര്യങ്ങൾ അച്ചടിച്ചു വന്നിട്ടില്ല തനുശ്രീ പറഞ്ഞു. നാനാ പടേക്കർ പോലുള്ളവരെ എ-ലിസ്​റ്റ്​ താരങ്ങൾ ഒഴിവാക്കാതെ സിനിമ മേഖലയിൽ സ്​ത്രീ സുരക്ഷിത അന്തരീക്ഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. രാധിക ആപ്‌തെ, റിച്ച ഛദ്ദ, സ്വര ഭാസ്‌കരര്‍, കൊങ്കണ സെന്‍ ശര്‍മ എന്നിവര്‍ക്ക് ശേഷം ബോളിവുഡില്‍ നിന്ന് ലൈംഗിക ചൂഷണത്തെ പറ്റി വെളിപ്പെടുത്തുന്ന നടിയാണ് തനുശ്രീ.

Related News