Friday
14 Dec 2018

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റെന്റ് ക്ഷാമമില്ല

By: Web Desk | Monday 18 June 2018 12:30 PM IST

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റൈന്റ് ക്ഷാമമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ആവശ്യമായ സ്റ്റെന്റ് നിലവിലുണ്ട്. അതിന് വേണ്ട മറ്റ് സാധനങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും കമ്പനിയിൽ  നിന്നും നേരിട്ടു വരുത്തി വെച്ചിട്ടുണ്ട്.
കൂടാതെ അടിയന്തിര സ്വഭാവമുള്ള ഒരുഹൃദയ ശസ്ത്രക്രിയകളും മാറ്റി വെച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related News