Tuesday
16 Oct 2018

തിരുവനന്തപുരം: യുവാവ് മരിച്ചത് പനി മൂലമെന്നത് തെറ്റായപ്രചരണം

By: Web Desk | Tuesday 22 May 2018 12:08 PM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം മരണമടഞ്ഞ കന്യാകുമാരി സ്വദേശി ശ്രീകാന്ത് (39) മരണമടഞ്ഞത് പണിമൂലമല്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഹൃദയ സംബദ്ധമായ അസുഖമാണെന്ന നിഗമനത്തിലാണ് ശ്രീകാന്തിനെ മേയ് 17ന് മെഡിക്കൽ കോളേജ് കാർഡിയോളിജി ഐ സി യു വിൽ അഡ്മിറ്റാക്കിയത്. ഇതോടൊപ്പം ഇദ്ദേഹത്തിന് ആന്തരിക അണുബാധയുണ്ടായിരുന്നു ഇതേ തുടർന്ന് വൃക്ക അടക്കമുള്ള ആന്തരിക അവയവങ്ങൾ തകരാറിലാക്കുന്ന MODS (multiple organ dysfunction syndrome)എന്ന അവസ്ഥയിൽ ആയിരുന്നു ഈ രോഗി കാർഡിയോളജി ,മെഡിസിൻ എന്നി വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ഇദ്ദേഹത്തെ ചികിസിച്ചത്. സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ സന്ദേശം പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തിയിലാക്കരുതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

Related News