Monday
25 Jun 2018

എല്ലാ മെഡിക്കല്‍ കോളേജുകളും പി ജി കോഴ്സുകൾ ആരംഭിക്കണം

By: Web Desk | Friday 6 April 2018 12:22 PM IST

ന്യൂഡല്‍ഹി: നിലവിലുള്ള എല്ലാ മെഡിക്കൽ കോളേജുകളും അക്കാദമിക്ക് വർഷം 2020-21 മുതൽ പി ജി കോഴ്സുകൾ ആരംഭിക്കും. മെഡിക്കൽ കോളേജ് ഓഫ് ഇന്ത്യയുടെ (എംസിഐ) പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ റെഗുലേഷൻസ്, പ്രകാരമണ് ഈ തീരുമാനം.

നിയമങ്ങൾ പുതിയ മെഡിക്കൽ കോളേജുകൾക്കും ബാധകമായിരിക്കും. പുതിയ സ്വകാര്യ കോളേജുകള്‍  ബിരുദ കോഴ്സുകൾ നടത്തുന്നതിന് മൂന്നു വർഷത്തിനകം തന്നെ അവർ പിജി കോഴ്സുകൾ ആരംഭിക്കേണ്ടതാണ്. അതില്‍ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് അവരുടെ അംഗീകാരം നഷ്ടപ്പെടുമെന്ന് മുതിർന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.

രാജ്യത്തെ ഡോക്ടർമാരുടെ ദൗർലഭ്യം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. ഭേദഗതികൾ നടപ്പിലാക്കിയാൽ അടുത്ത നാലു വർഷത്തിനകം പതിനായിരത്തോളം ബിരുദാനന്തര സീറ്റുകൾ ഉണ്ടാകും. പി-ജി കോഴ്സുകൾ തുടങ്ങാനുള്ള പുതിയ സീറ്റുകൾക്ക് മെഡിക്കൽ കോളേജുകൾക്ക് അപേക്ഷ നൽകണം.2019-20 അക്കാദമിക് സെഷനിൽ സീറ്റ് വർധിപ്പിക്കുന്നതിന് എംസിഐ അംഗീകാരം നൽകും.

 

Related News