Wednesday
19 Sep 2018

ഡോക്ടര്‍മാരുടെ സമരം: ചർച്ച തുടങ്ങി

By: Web Desk | Monday 16 April 2018 10:56 PM IST

തിരുവനന്തപുരം: നാല് ദിവസം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ സമരത്തിനൊടുവില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ചര്‍ച്ചക്ക് തയ്യാറായി. സംസ്ഥാന സര്‍ക്കാരിന്റെ ഉറച്ച നിലപാടിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെയാണ് കെജിഎംഒഎ ചര്‍ച്ചക്ക് തയ്യാറായത്. സമരം അവസാനിപ്പിക്കാതെ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ ആര്‍ദ്രം പദ്ധതിയുമായി സഹകരിക്കാമെന്നും വൈകുന്നേരങ്ങളിലെ ഒപി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാണെന്നും കാണിച്ച് കെജിഎംഒഎ മന്ത്രി കെ കെ ശൈലജക്ക് കത്ത് നല്‍കുകയായിരുന്നു.
രാത്രി വൈകിയും മന്ത്രിയും സമരക്കാരുമായുള്ള ചര്‍ച്ച തുടരുകയാണ്.