Wednesday
19 Sep 2018

ഒരു സെന്‌റീമീറ്ററിന്റെ ഉയരക്കുറവ് തൊഴിലന്വേഷിയായ യുവാവിനെ എത്തിച്ചത് ഊരാക്കുടുക്കില്‍

By: Web Desk | Friday 29 June 2018 3:20 PM IST

പൊലീസ് ഇന്‍സ്‌പെക്ടറാകണമെന്ന് അടങ്ങാത്ത ആഗ്രഹം,എഴുത്തുപരീക്ഷപാസായി ഒരു സെന്‌റീമീറ്ററിന്റെ ഉയരക്കുറവ് യുവാവിനെ എത്തിച്ചത് ഊരാക്കുടുക്കില്‍,പൊലീസ് ആകാന്‍ ആഗ്രഹിച്ചവന്‍ ഒടുവില്‍ കള്ളനായി.  മീററ്റ് ബുലന്ദ്‌ശെഹര്‍ സ്വദേശി അങ്കിത്കുമാര്‍ആണ് കൃത്രിമം കാട്ടി പിടിയിലായത്.

എസ്‌ഐ ജോലി ലഭിക്കുന്നതിന് ആവശ്യമായ ഉയരം 168 സെന്റിമീറ്ററാണ്. എന്നാല്‍ അങ്കിത് കുമാറിന് 167 സെന്റിമീറ്റര്‍ ഉയരം മാത്രമാണ് ഉള്ളത്. ഉയരംവയ്ക്കൽ മരുന്നുകളും വ്യായാമവും അയാൾക്ക്‌ മോഹസാഫല്യത്തിനുള്ള ഒരു സെമി ഉയരം നൽകിയില്ല. നിരാശനായ അങ്കിത് അറ്റകൈക്ക്‌ തയ്യാറായി.

ഒരു സെന്റിമീറ്റര്‍ ഉയരം വര്‍ധിപ്പിക്കുന്നതിന് അങ്കിത് കുറച്ച്‌ ഹെന്ന വാങ്ങി മുടിയുടെ അടിയില്‍ ഒളിപ്പിച്ചു. ഇത് തിരിച്ചറിയാത്ത വിധത്തില്‍ മുടി ചീകിയൊതുക്കുകയും ചെയ്തു.

എന്നാല്‍ ഉയരം അളക്കാനെത്തിയ ഉദ്യോഗസ്ഥന് ചെറിയ സംശയം തോന്നി. തുടര്‍ന്ന് സംശയം നീക്കുന്നതിന് നടത്തിയ വിശദ പരിശോധനയിലാണ് അങ്കിത് കുടുങ്ങിയത്. എഴുത്തുപരീക്ഷയില്‍ വിജയിച്ച അങ്കിത്തിന് ഉയരക്കുറവിന്റെ പേരില്‍ പുറംതള്ളപ്പെടുമോ എന്ന ഭയമുണ്ടായിരുന്നു. അതാണ് ഇത്തരത്തില്‍ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അങ്കിത് പോലീസിന് മൊഴിനല്‍കി. സംഭവത്തില്‍ അങ്കിത്തിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Related News