Sunday
16 Dec 2018

കിടക്കപങ്കിടാന്‍ തയ്യാറല്ലെന്ന് പറയണം

By: Web Desk | Friday 7 December 2018 5:05 PM IST

പല്ലിശ്ശേരി

ബഹുഭാഷാ നായികനടിയായ ആന്‍ഡ്രിയ ജെറമിയ മീടൂവിലൂടെ പുരുഷന്‍മാരെ താറടിച്ച് കാണിക്കുന്നവരോട് അഭ്യാസം നടത്തുന്നത് ഇങ്ങനെ.

ഒരു സ്ത്രീയുടെ ശരീരത്തിന്‍റെ പൂര്‍ണ്ണ അവകാശം അവള്‍ക്ക് മാത്രമാണ്. അവളുടെ സമ്മതമില്ലാതെ ശരീരത്തില്‍ തൊടാന്‍ പോലും ആരും ധൈര്യപ്പെടില്ല. അതുകൊണ്ട് അവസരങ്ങള്‍ക്ക് വേണ്ടി കിടപ്പറ പങ്കിടണമെന്ന് ആവശ്യപ്പെട്ടാല്‍ സമ്മതിക്കരുത്. അതല്ല, എല്ലാം നേടിയ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്നെ അതു ചെയ്തു, ഇത് ചെയ്തു, കെട്ടിപ്പിടിച്ചു, ചുംബിക്കാന്‍ ശ്രമിച്ചു എന്നൊക്കെ പറയുന്നതിനോട് ഞാന്‍ യോജിക്കില്ല.

വര്‍ഷങ്ങളായി സിനിനമയില്‍ അഭിനയിക്കുന്ന  എനിക്ക് ഇന്നേവരെ മോശം അനുഭവം ഉണ്ടായിട്ടില്ല. അത്തരം ഉദ്ദേശങ്ങളുമായി ആരം എന്നെ സമീപിച്ചിട്ടുമില്ല. മാത്രമല്ല കാസ്റ്റിംഗ് കൗച്ചിന് ഇരയാകാത്ത നടികളെയും എനിക്കറിയാം. സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കാതെ പുരുഷന്‍മാരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.