Friday
21 Sep 2018

ബഹ്‌റൈനിലെ മൈലാഞ്ചി അണിയാന്‍ 113 കോടി!

By: Web Desk | Saturday 18 November 2017 4:59 PM IST

പ്രത്യേകലേഖകന്‍

മനാമ (ബഹ്‌റൈന്‍): വിവിധ നാഗരികതകളുടെ പാരമ്പര്യ അനുഷ്ഠാനമായ മൈലാഞ്ചി അണിയല്‍ ബഹ്‌റൈനില്‍ ഒരു ബിഗ് ബിസിനസ്. ചെറിയൊരു ഗള്‍ഫ് രാജ്യമെങ്കിലും ബഹ്‌റൈനി മൊഞ്ചത്തിമാര്‍ക്ക് കൈകളില്‍ മൈലാഞ്ചിയിടാന്‍ പ്രതിവര്‍ഷം വേണ്ടിവരുന്നത് 113 കോടി രൂപ.
മൈലാഞ്ചിയിടാന്‍ വേണ്ടി മാത്രം രാജ്യത്തുള്ളത് 1500 ഹെന്നാ സലൂണുകളാണെന്ന് ഔദ്യോഗികമായ ഒരു സര്‍വേയുടെ കണക്ക്. പല സലൂണുകളിലും മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ പോലും ചിലപ്പോള്‍ രണ്ട് മണിക്കൂര്‍ കാത്തിരിക്കേണ്ടിവരും. പല സലൂണുകളും പണം ഊറ്റുന്നവയാണെങ്കില്‍ മൈലാഞ്ചിയിടുന്നതിന്റെ സൗന്ദര്യബോധത്തില്‍ വിശ്വസിക്കുന്ന ബഹ്‌റൈനി പെണ്ണുങ്ങള്‍ക്ക് തുക ഒരു പ്രശ്‌നമല്ലെന്നാണ് ഒരു സലൂണ്‍ ഉടമയായ മറിയം അല്‍ഷൂമാലി പറയുന്നത്.
അതേസമയം മൈലാഞ്ചി ഭ്രമത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത് സൗദി സ്ത്രീകളാണ്. ഇവര്‍ ശരാശരി പ്രതിവര്‍ഷം 3 ലക്ഷം രൂപ വരെ മൈലാഞ്ചിയണിയാന്‍ വാരിവിതറുന്നുവെന്ന ഔദ്യോഗിക കണക്കുമുണ്ട്. ഗള്‍ഫ് മേഖലയില്‍ മൈലാഞ്ചിച്ചന്തം വരുത്താന്‍ ചെലവഴിക്കുന്ന തുകയുടെ 42 ശതമാനവും സൗദി അറേബ്യയിലാണെന്നാണ് യൂറോ മോണിട്ടറിന്റെ കണക്ക്.
അറബി പെണ്ണുങ്ങളുടെ കലശലായ ഈ മൈലാഞ്ചി പ്രേമം മുതലാക്കാന്‍ വിദേശനാടുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി മൈലാഞ്ചി സലൂണുകളുടെ ശൃംഖലകള്‍തന്നെ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നാണ് ഗള്‍ഫിലേയ്ക്ക് ഏറ്റവുമധികം മൈലാഞ്ചി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. മൈലാഞ്ചിയുടെ ഗള്‍ഫ് വിപണി തഴച്ചുവളര്‍ന്നതോടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അഗ്രഗണ്യരായ ചൈനാക്കാരും രംഗത്തിറങ്ങി. വെള്ള മൈലാഞ്ചി ഉള്‍പ്പെടെയുള്ള ചൈനയുടെ മൈലാഞ്ചി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് കരശോ