Friday
18 Aug 2017

സ്മരണ: കാമ്പിശേരി കരുണാകരൻ

By: Web Desk | Thursday 27 July 2017 4:55 AM IST

ജനയുഗം പ്രസിദ്ധീകരണങ്ങളുടെ വളർച്ചയിലും ഉയർച്ചയിലും നിർണായകവും നിസ്തുലവുമായ പങ്ക്‌ വഹിച്ച കാമ്പിശേരി കരുണാകരന്റെ 40 ാ‍ം ചരമവാർഷികമാണ്‌ ഇന്ന്‌.
ധിഷണാശാലികളായ മറ്റ്‌ പല പ്രമുഖ പത്രപ്രവർത്തകരെയുംപോലെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്‌ കാമ്പിശേരി പത്രപ്രവർത്തനരംഗം തിരഞ്ഞെടുത്തത്‌. പത്രപ്രവർത്തനത്തിന്റെ അഗ്നിപഥങ്ങളിലൂടെ മുന്നേറാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌ ഉദാത്തമായ മനുഷ്യസ്നേഹവും പരക്ഷേമകാംക്ഷയുമായിരുന്നു.
പുരോഗമനകാംക്ഷയുള്ള നേതാവ്‌, അനുഗ്രഹീത സാഹിത്യകാരൻ, മികച്ച അഭിനേതാവ്‌, നർമബോധമുള്ള സംഭാഷണകുശലൻ, നിർധനരുടേയും നിരാലംബരുടേയും കഷ്ടപ്പാടുകൾ ഇല്ലാതാക്കാൻ തന്റെ സമസ്ത സിദ്ധികളും ഉപയോഗിച്ച മനുഷ്യസ്നേഹി എന്നീനിലകളിൽ കാമ്പിശേരി എക്കാലവും അനുസ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികളോടെ…
ജനയുഗം പ്രവർത്തകർ