Saturday
20 Jan 2018

നന്ദി ആരോടുഞാന്‍ ചൊല്ലേണ്ടു?

By: Web Desk | Thursday 23 November 2017 9:25 PM IST

ഇടുക്കി: കൂട്ടം തെറ്റി കിണറ്റില്‍ വീണ ആനക്കുട്ടിയെ ഫോറസ്റ്റ് ഓഫീസര്‍മാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇടുക്കി വന്യജീവിസങ്കേതത്തില്‍പ്പെട്ട തട്ടേക്കാട് പക്ഷി സങ്കേത്തിലെ ഉരുളന്‍ തണ്ണി ഫോറസ്റ്റ് സെക്ഷനിലെ ഒന്നാം പാറയില്‍ കാട്ടിനരികെയുള്ള ഉപയോഗ ശൂന്യമായ കിണറ്റിലാണ് ആനക്കുട്ടി വീണത്. സമയമേറെ കഴിഞ്ഞിട്ടും ആനക്കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് അമ്മയാനയും കൂട്ടരും മുന്നോട്ട് പോയി.

ഉരുളന്‍ തണ്ണി ഫോറസ്റ്റ് സെക്ഷ ഓഫീസര്‍ ഗിരീഷ് കുമാറും സംഘവും. തട്ടേക്കാട് പക്ഷി സങ്കേത്തിലെ വനം ഉദ്യോഗസ്ഥരും ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് കിണറ്റിലേയ്ക്ക് വഴി കീറി ആനക്കുട്ടിയെ രക്ഷിച്ചു.

രക്ഷകര്‍ക്ക് തുമ്പിക്കൈയുയര്‍ത്തി നന്ദി ചൊല്ലിയാണ് ആനയമ്മയും കൂട്ടരും കാട്ടിലേയ്ക്ക് മടങ്ങിയത്.