Wednesday
18 Jul 2018

ആണുങ്ങളും ബലാല്‍സംഗം ചെയ്യപ്പെടാം

By: Web Desk | Thursday 28 September 2017 4:37 PM IST

ആണുങ്ങളും ബലാല്‍സംഗം ചെയ്യപ്പെടാം, ഹര്‍ജിയില്‍ കോടതി വിശദീകരണം തേടി.
പുരുഷന്മാരും ബലാല്‍സംഗത്തിന് ഇരയാക്കപ്പെടാമെന്നത് മറന്ന് പുരുഷന്മാര്‍മാത്രമാണ് അപരാധി എന്നനിലക്കാണ് നീതിന്യായവ്യവസ്ഥ കേസുകള്‍ പരിഗണിക്കുന്നതെന്ന പൊതുതാല്പര്യഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ഗീതാമിത്തല്‍,ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവര്‍ മൂന്നാഴ്ചക്കകം സര്‍ക്കാരിന്റെ വിശദീകരണമാവശ്യപ്പെട്ടത്. കേസില്‍ അടുത്ത് 23ന് വാദം കേള്‍ക്കും. ഐപിസി സെക്ഷന്‍ 375,376 എന്നിവ പക്ഷപാതപരമാണെന്ന് പരാതിക്കാരന്‍ സജ്ജീവ് കുമാര്‍ ആരോപിച്ചു. പുരുഷനെ മാത്രം അപരാധിയായി കാണുന്ന നിയമത്തിന് സ്ത്രീ എപ്പോഴും ഇരമാത്രമാണ്. ലൈംഗികാതിക്രമങ്ങള്‍ പ്രത്യേക തരത്തില്‍മാത്രം വിലയിരുത്തപ്പെടുന്നു. സ്വകാര്യത സംബന്ധിച്ച നിയമവും തുല്യാവകാശവും കണക്കാക്കുന്നില്ല. ഗുര്‍ഗാവ് റയാന്‍ സ്‌കൂളില്‍ പീഡനത്തിനിരയായി മരിച്ച ആണ്‍കുട്ടി ബാലനായതിനാല്‍ പോക്‌സോ നിയമപരിധിയില്‍പെട്ടു. എന്നാല്‍ പ്രായപരിധി 18 കടക്കുന്നതോടെ ആ നീതി തട്ടിയെടുക്കപ്പെടുകയും സാധാരണ കേസ് ആയി പരിഗണിക്കപ്പെടുകയും ചെയ്യുമെന്ന് പരാതിക്കാരന്‍ വാദിക്കുന്നു.

Related News