Monday
22 Oct 2018

മെസിപ്പടയെ കുരുക്കി അത്‌ലറ്റികോ മാഡ്രിഡ്

By: Web Desk | Sunday 15 October 2017 10:44 PM IST

മാഡ്രിഡ്:

ബാഴ്‌സലോണ ലാലിഗ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മെസിപ്പടയ്ക്ക് അത്‌ലറ്റികോ മാഡ്രിഡിനെതിരെ സമനില. ആസന്നമായിരുന്ന കനത്ത തോല്‍വിയില്‍ നിന്ന് അവസാന നിമിഷം സൂപ്പര്‍താരം ലൂയിസ് സുവാരസ് നേടിയ ഗോളിലാണ് ബാഴ്‌സ രക്ഷപെട്ടത്. ആദ്യ പകുതിയില്‍ തന്നെ സാവുള്‍ നീഗെയുടെ ഗോളില്‍ അത്‌ലറ്റികോ ലീഡെടുത്തു. ബോക്‌സിനു പുറത്തുനിന്നുള്ള മികച്ചൊരു ഷോട്ട് മാഡ്രിഡിന് ലീഡ് സമ്മാനിച്ചു.
82 ാം മിനിറ്റില്‍ സീസണില്‍ വലതുപാര്‍ശ്വത്തില്‍നിന്നും അത്‌ലറ്റികോ ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് തലകൊണ്ടു സുവാരസ് സമനില ഗോള്‍ നേടി. മത്സരത്തില്‍ മെസിയുടെ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നില്ലെങ്കില്‍ കളിഫലം മറ്റൊന്നാവുമായിരുന്നു.