Tuesday
16 Oct 2018

മീറ്റു കൊടുങ്കാറ്റ് ഒടുവില്‍ ന്യൂസ് റൂമുകളിലേക്കും,വലിയ എഴുത്തുമേശകൾ ഉലയുന്നു.

By: Web Desk | Monday 8 October 2018 11:15 PM IST

മീറ്റു കൊടുങ്കാറ്റ് ഒടുവില്‍ ന്യൂസ് റൂമുകളിലേക്കും; വലിയ എഴുത്തുമേശകൾ ഉലയുന്നു.
ഇപ്പോഴത്തെ കേന്ദ്ര സഹമന്ത്രിയും മുന്‍ എഡിറ്ററും മാധ്യമകോളമെഴുത്തുകാരനുമായ എംജെ അക്ബര്‍, ടൈംസ് ഓഫ് ഇന്ത്യ റസിഡന്റ് എഡിറ്റര്‍ കെആര്‍ ശ്രീനിവാസ്, ഡിഎന്‍എ എഡിറ്റര്‍ ഇന്‍ ചീഫ് ഗൗതം അധികാരി,ഹിന്ദുസ്ഥാന്‍ ടൈംസ് അസോസിയേറ്റ് എഡിറ്റര്‍ മനോജ് രാമചന്ദ്രന്‍,സ്‌ക്രോള്‍ എഡിറ്റര്‍ ആയിരുന്ന മായാങ്ക ജെയിന്‍,ഹിന്ജുസ്ഥാന്‍ ടൈംസിലെ പ്രശാന്ത് ഝാ,ക്വിന്റ് സീനിയര്‍ കറസ്‌പോണ്‍ഡന്റ് മേഘനാഥ് ബോസ്,ന്യൂസ് 18 ജേണലിസ്റ്റ് ഉദയ്‌സിംങ് റാണ,മുന്‍ ഹിന്ദുലേഖകനും നിലവില്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ജേണലിസ്റ്റുമായ സിദ്ധാന്ത് മിശ്ര എന്നിങ്ങനെ വലിയ ഒരു പട്ടികയാണ് വനിതാ ജേണലിസ്റ്റുകളുടെ തുറന്നുപറച്ചിലില്‍ പെട്ടു നട്ടം തിരിയുന്നത്.ലൈംഗികമായി പീഡിപ്പിക്കുകയും പ്രലോഭിച്ചു വീഴ്ത്താൻശ്രമിക്കുകയും ചെയ്ത കഥകളാണ് പുറത്തുവരുന്നത്.

പുതിയ പേരുകള്‍ ട്വീറ്റുകളിലൂടെ പുറത്തുവരികയാണ്. പലരുടെയും രാജി ഇതിനോടകം എഴുതിവാങ്ങി പത്രസഥാപനങ്ങള്‍ മാനംകാത്തതായാണ് അറിവ്.

ഹോളിവുഡിനെ ഉലച്ച സ്ത്രീകളുടെ തുറന്നുപറച്ചിലുകള്‍ ഇന്ത്യയില്‍ പുതു തരംഗമാവുന്നത് അടുത്തിടെയാണ്. നാനാപടേക്കറെ തകര്‍ത്തുകൊണ്ട് തനുശ്രീദത്ത തുടങ്ങിയത് സിനിമാമേഖലയിലെ വന്‍ ഭൂകമ്പമായിരുന്നെങ്കില്‍ സമൂഹത്തിന്റെ ഇതരമേഖലകളിലേക്കും അത് കത്തിപ്പിടിക്കുകയാണ്.ഒരുപക്ഷേ അമേരിക്കയിലുണ്ടായതിനേക്കാള്‍ വലിയ കൊടുങ്കാറ്റുകള്‍ ഇന്ത്യയിലുണ്ടാകുമെന്നാണ് നവസ്വാതന്ത്ര്യപ്രഖ്യാപനവുമായി മുന്നോട്ടുവരുന്ന പെണ്‍കൊടികള്‍ വ്യക്തമാക്കുന്നത്.

Related News