Wednesday
17 Oct 2018

കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ മാപ്പ് പറയണം ; കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

By: Web Desk | Friday 12 October 2018 8:24 AM IST

ന്യൂഡല്‍ഹി: മീടു വിവാദത്തില്‍ ലൈംഗിക ആരോപണവിധേയനായ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി  കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.

ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ ആക്ഷേപങ്ങള്‍ക്ക് ഇരയാക്കരുതെന്നും അവര്‍ പറഞ്ഞു. അക്ബറിന് എതിരെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ പ്രതികരിക്കുന്നത്. ടെലഗ്രാഫ്, ഏഷ്യന്‍ എയ്ജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ എം ജെ അക്ബറിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. ഏഴോളം വനിതാ മാധ്യമ പ്രവര്‍ത്തകരാണ് എം ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.  മീടു ക്യാമ്പയിനില്‍ക്കൂടി നിരവധി താരങ്ങളുടെ ആരോപണങ്ങളാണ് പുറത്തുവരുന്നത്.

Related News