Monday
17 Dec 2018

മെക്‌സിക്കന്‍ പത്രപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു

By: Web Desk | Thursday 4 October 2018 9:27 PM IST

മെക്‌സിക്കന്‍ പത്രപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു. തെക്കന്‍ മെക്‌സികോയിലെ ചിയാപാസിലെ പ്രാദേശിക വാര്‍ത്താ പത്രികയുടെ എഡിറ്റര്‍ സെര്‍ജിയോ മാര്‍ട്ടിനസ് ഗോണ്‍സാലസ് ആണ് മരിച്ചത്. നിരന്തരം മാധ്യമപ്രവര്‍ത്തകര്‍ വധിക്കപ്പെടുന്ന മെക്‌സിക്കോയില്‍ അവസാന സംഭവമാണിത്. എന്‍ഫോക് എന്ന പ്രസിദ്ധീകരണത്തിന്റെ ഉടമയും എഡിറ്ററുമായ മാര്‍ട്ടിനസ് പെണ്‍മക്കളെ സ്‌കൂളില്‍വിട്ടശേഷം ഭാര്യയുമൊത്ത് ഒരു റസ്റ്ററന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെയാണ് അക്രമം. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ നേരെ മുന്നിലെത്തി വെടി ഉതിര്‍ക്കുകയായിരുന്നു. ഭാര്യ പരുക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ പത്രപ്രവര്‍ത്തനവുമായിബന്ധപ്പെട്ട പ്രശ്‌നത്തിലല്ല മാര്‍ട്ടിനസിന്റെ കൊലപാതകത്തിനുപിന്നിലെന്നാണ് അധികൃതരുടെ നിലപാട്. അന്വേഷണം നടക്കുകയാണ്.

Related News