Wednesday
17 Oct 2018

കുത്തിവയ്പിനെ ഭയക്കുന്നവരാണോ നിങ്ങള്‍, എന്നാല്‍ ഇനി പേടിക്കേണ്ട

By: Web Desk | Sunday 3 June 2018 10:05 PM IST

കുത്തിവയ്പ്പ് എടുക്കുമ്പോള്‍ കരയാത്തവര്‍ കുറവായിരിക്കും. കുത്തിവയ്പ്പ് എടുക്കുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും  കരയാത്തവരായി ആരുമുണ്ടാകില്ല. അതുകൊണ്ടുതന്നെ പനിയോ, മറ്റു അസുഖങ്ങളോ വന്നാല്‍ പോലും കുത്തിവയ്പ്പ് എടുക്കണമെന്ന പേടികൊണ്ട് ആശുപത്രിയില്‍ വരെ പോകാത്തവരുണ്ട്. എന്നാല്‍, ഇനി ആ പേടി വേണ്ട.

അത്തരമൊരു സൂചി കണ്ടുപിടിച്ചിരിക്കുകയാണ് ഹൈദരാബാദിലെ ബിര്‍ളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിലെ (ബിഐറ്റിഎസ്) ശാസ്ത്രജ്ഞന്‍. ഇതിനായി ബയോപോളിമെര്‍ സെയ്ന്‍ എന്ന വേദനയില്ലാത്ത ഇഞ്ചക്ഷന്‍ സൂചി കണ്ടുപിടിച്ചാണ് ഇദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇൗ നീഡില്‍ ഉണ്ടെങ്കില്‍ മറ്റാരെയും ആശ്രയിക്കേണ്ടതില്ല. നമുക്ക് തന്നെ സ്വന്തമായി കുത്തിവയ്ക്കാവുന്നതാണ്. ഇൗ മൈക്രോനീഡില്‍ പാച്ച് നിര്‍മ്മിക്കുന്നതിനും വാങ്ങുന്നതിനും വളരെ ചിലവ് കുറവാണ്.

Related News