നോ­ക്കി­യ ഇ­നി ച­രി­ത്രം; മൈ­ക്രോ­സോ­ഫ്‌­റ്റ്‌ ആ­ദ്യ ഫോൺ പു­റ­ത്തി­റ­ക്കി

നോ­ക്കി­യ ഇ­നി ച­രി­ത്രം; മൈ­ക്രോ­സോ­ഫ്‌­റ്റ്‌ ആ­ദ്യ ഫോൺ പു­റ­ത്തി­റ­ക്കി
November 13 07:02 2014

ന്യൂ­യോർ­ക്ക്​‍്‌: കോ­ടി­ക്ക­ണ­ക്കി­ന്‌ ഇ­ന്ത്യ­ക്കാർ­ക്ക്‌ മൊ­ബൈൽ ഫോ­ണി­ന്റെ ആ­ദ്യാ­നു­ഭ­വം പ­കർ­ന്ന നോ­ക്കി­യ മൊ­ബൈൽ ഇ­നി ച­രി­ത്ര­മാ­കു­ന്നു.മൊ­ബൈൽ ഫോൺ രം­ഗ­ത്തെ അ­തി­കാ­യ­നാ­യ നോ­ക്കി­യ­യു­ടെ പേ­ഋ മാ­റ്റി മൈ­ക്രോ­സോ­ഫ്‌­റ്റി­ന്റെ ആ­ദ്യ സ്‌­മാർ­ട്ട്‌ ഫോൺ പു­റ­ത്തി­റ­ങ്ങി.
ഇ­ന്ത്യൻ വി­പ­ണി­യിൽ 8400 രൂ­പ വി­ല വ­രു­ന്ന ലൂ­മി­യ 535 എ­ന്ന ഫോൺ ആ­ണ്‌ പു­റ­ത്തി­റ­ക്കി­യ­ത്‌. മു­ന്നി­ലും പി­ന്നി­ലും അ­ഞ്ച്‌ മെ­ഗാ­പി­ക്‌­സൽ സൗ­ക­ര്യ­മു­ള്ള കാ­മ­റ­ക­ളു­ണ്ടെ­ന്ന­താ­ണ്‌ ലൂ­മി­യ 535ന്റെ ആ­കർ­ഷ­ണം. ഡി­സ്‌­പ്‌­ളേ­ക്ക്‌ അ­ഞ്ച്‌ ഇ­ഞ്ച്‌ വ­ലു­പ്പ­മു­ള്ള ഫോ­ണിൽ മൈ­ക്രോ­സോ­ഫ്‌­റ്റി­ന്റെ ലോ­ഗോ­യും പ­തി­ച്ചി­ട്ടു­ണ്ട്‌.
ലൂ­മി­യ 535 ഫോ­ണു­കൾ ന­വം­ബ­റിൽ­ത­ന്നെ ഉ­പ­ഭോ­ക്താ­ക്കൾ­ക്ക്‌ ല­ഭ്യ­മാ­ക്കു­മെ­ന്ന്‌ മൈ­ക്രോ­സോ­ഫ്‌­റ്റ്‌ ബ്‌­ളോ­ഗി­ലൂ­ടെ അ­റി­യി­ച്ചു. മൊ­ബൈൽ ഫോൺ വി­പ­ണി­യിൽ മ­ത്സ­രി­ച്ച്‌ പി­ടി­ച്ചു­നിൽ­ക്കാൻ ക­ഴി­യാ­താ­യ­തോ­ടെ­യാ­ണ്‌ നോ­ക്കി­യ­യെ മൈ­ക്രോ­സോ­ഫ്‌­റ്റ്‌ ഏ­റ്റെ­ടു­ത്ത­ത്‌.

 

  Categories:
view more articles

About Article Author