Tuesday
24 Oct 2017

അന്യ സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ വ്യാജ പ്രചരണം: പോലീസ് രംഗത്ത്

By: Web Desk | Wednesday 11 October 2017 9:17 PM IST

അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരായ വ്യാജ പ്രചരണത്തിനെതിരെ കുറ്റിയാടി
സി.ഐ.എന്‍. സുനില്‍ കുമാര്‍ ബോധവത്ക്കരണം നടത്തുന്നു

കുറ്റിയാടി : ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ കൊല്ലുന്നുവെന്ന വ്യാജ
പ്രചരണത്തിനെതിരെ കുറ്റിയാടി പോലീസ് രംഗത്ത്. ആയിര കണക്കിന് ഇതര സംസ്ഥാന
തൊഴിലാളികള്‍ ജോലി ചെയ്യുന്ന കുറ്റിയാടി മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍
പോലീസ് ഉദ്യാഗസ്ഥരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണം
സംഘടിപ്പിച്ചു.കുറ്റിയാടി പോലീസ് സ്‌റ്റേഷനില്‍ സി.ഐ.എന്‍.സുനില്‍കുമാറിന്റെയും
എസ്.ഐ.ടി.എസ്.ശ്രീജിത്തിന്റെയും
സി.പി.ഒ.എം.കെ.പ്രഭീഷ്ചന്ദ്രന്റെയുംനേതൃത്വത്തില്‍ അന്യ സംസ്ഥാന
തൊഴിലാളികളുടെ യോഗം വിളിച്ച് ആവശ്യമായ സുരക്ഷ വാഗ്ദാനം ചെയ്തു.കേരളത്തില്‍
അന്യസംസ്ഥാന തൊഴിലാളികളെ സര്‍ക്കാര്‍ സഹായത്തോടെ കൊലപ്പെടുത്തുന്നുവെന്നാണ്
സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടന്നത്.