Sunday
17 Dec 2017

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ: ഭീകരനെ വധിച്ചു

By: Web Desk | Sunday 10 September 2017 10:52 AM IST

ശ്രീനഗർ: ജമ്മുകാഷ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഒരു ഭീകരനെ സൈന്യം വധിച്ചെന്നാണ് റിപ്പോർട്ട്. ഒരാളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
ആദിൽ എന്ന പേരിൽ അറിയപ്പെടുന്ന ഒരു തീവ്രവാദിയാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി.

ശനിയാഴ്ച അനന്ത്നാഗ് ബസ് സ്റ്റോപ്പിന് സമീപത്തുവച്ച് സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി രാജ് നാഥ് സിംഗ് കശ്മീരിലെത്തിയ സാഹചര്യത്തിലാണ് ഭീകരാക്രമണമുണ്ടാകുന്നത്. രാജ്നാഥ് സിംഗ് ഞായറാഴ്ച സുരക്ഷാ സേനാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനിരുന്ന സ്ഥലത്തിന് കിലോമീറ്ററുകള്‍ക്കിപ്പുറമാണ് ഭീകരാക്രമണമുണ്ടായത്.