Wednesday
22 Aug 2018

മിലിറ്ററി നഴ്‌സിങ്: ഒന്നാം റാങ്ക് കൊച്ചി സ്വദേശി രേഷ്മ അജിത്തിന്

By: Web Desk | Sunday 10 June 2018 9:12 PM IST

കൊച്ചി:

മിലിറ്ററി നഴ്‌സിങ് സര്‍വിസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്കിന് കൊച്ചി സ്വദേശി ലഫ്റ്റനന്റ് രേഷ്മ അജിത് കെ അര്‍ഹയായി. ചണ്ഡിമന്ദിര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കമാന്‍ഡ് ഹോസ്പിറ്റല്‍ (ഡബ്ല്യൂസി ) യിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഇടപ്പള്ളി പോണേക്കര കണ്ണോക്കട പറമ്പില്‍ മോട്ടോര്‍ തൊഴിലാളിയും സി പി ഐ ബ്രാഞ്ച് സെക്രട്ടറിയുമായ ടി വി അജിത് കുമാറിന്‍റെയും പുതിയകാവ് ആയുര്‍വേദ ആശുപത്രി ജീവനക്കാരി കെ എം റാണിയുടേയും മൂത്ത മകളാണ്. എം കോം വിദ്യാര്‍ത്ഥിയായ കിരണാണ് സഹോദരന്‍.