Thursday
21 Sep 2017

വെനസ്വലേയ്ക്കെതിരെ അമേരിക്ക സൈനിക നടപടിക്കൊരുങ്ങുന്നു

By: Web Desk | Saturday 12 August 2017 5:04 PM IST

ന്യൂജേഴ്‌സി: ഉത്തരകൊറിയയയ്ക്കെതിരെ കൊമ്പു കോർക്കാൻ മടിയില്ലെന്ന് ആവർത്തിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇപ്പോൾ വെനസ്വലേ യ്ക്കെതിരെ തിരിയുന്നു. വേണ്ടി വന്നാൽ വെനസ്വലേയിൽ സൈനിക ഇടപെടൽ നടത്തുമെ
ന്ന് ട്രംപിന്റെ മുന്നറിയിപ്പ്. “ഞങ്ങൾ ലോക വ്യാപിയാണ്. ലോകത്തിന്റെ സർവയിടത്തും ഞങ്ങൾക്ക് സൈനിക വ്യൂഹങ്ങളുണ്ട്. വെനസ്വേല ഞങ്ങൾക്ക് അകലെയല്ല. അവിടുത്തെ ജനങ്ങൾ അരക്ഷിതരാണ്. അവരുടെ ജീവൻ പൊലിഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് മുൻപിൽ ഒരു മാർഗ്ഗമേ ഉള്ളു; ആവശ്യമെങ്കിൽ സൈനിക ഇടപെടൽ ” , ന്യൂ ജഴ്‌സിയിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനയെത്തുടർന്ന് വെനസ്വലേ പ്രസിഡന്റ് നിക്കോളാസ് മദോറേ ട്രംപുമായി ടെലിഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചുവെ ങ്കിലും വൈറ്റ് ഹൗസ് അത് നിരാകരിച്ചുവെന്നും പറയുന്നുണ്ട്. എന്നാൽ മദോറേ ടെലിഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ട്രംപിന്റെ പ്രസ്താവനയ്ക്ക് മുൻപാണോ ശേഷമാണോ എന്നതിൽ വ്യക്തതയില്ല. വെനസ്വലേ അതിന്റെ ഭരണ ഘടന അനുസരിക്കണം. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തണം . രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണം. മനുഷ്യാവകാശലംഘനങ്ങൾക്ക് അറുതി വരുത്തണം. ജനങ്ങളെ അമർച്ച ചെയ്യുന്നത് അവസാനിപ്പിക്കണം . ട്രംപ് ഭരണം ഏറ്റെടുത്ത നാൾ മുതൽ തന്നെ ഇത്തരം ആവശ്യങ്ങൾ മദുറോയോട് ഉന്നയിച്ചിരുന്നുവെന്നു വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറ ഹഗ്ബി സാന്ഡേഴ്സ് പറഞ്ഞു. ഇതെല്ലം പക്ഷെ മദുറേ തിരസ്കരിച്ച് സ്വേച്ഛാധിപത്യ മാർഗ്ഗം പിന്തുടർന്നു. രാജ്യത്ത് ജനാധിപത്യം സംസ്ഥാപിതമാകുന്നതോടെ വെനസ്വലേയുടെ നേതാവുമായി ട്രംപ് സന്തോഷത്തോടെ സംസാരിക്കുമെന്നും പ്രസ് സെക്രട്ടറി കൂട്ടിച്ചേർത്തു.