Monday
10 Dec 2018

പ്രളയത്തിന് പിന്നാലെ പാല്‍ പ്രളയം

By: Web Desk | Tuesday 18 September 2018 10:06 AM IST

കൊല്ലം: പ്രളയത്തിനു പിന്നാലെ കൊല്ലത്ത് പാല്‍ മഴ. ഇന്നലെ രാവിലെ പതിനൊന്നരയോടെ എംസി റോഡില്‍ സദാനന്ദപുരം മുതല്‍ പനവേലിവരെയാണ് പാല്‍പോലെ മഴവെള്ളമൊഴുകിയത്. ഈ അത്ഭുത പ്രതിഭാസത്തിന്‍റെ അമ്പരപ്പിലാണ് കാലാവസ്ഥ നിരീക്ഷകരും നാട്ടുകാരും.

പത്ത് മിനിറ്റ് മാത്രം നീണ്ട ചെറിയ മഴയിലായിരുന്നു അത്ഭുത പ്രതിഭാസം. രണ്ടര കിലോമിറ്ററോളം ദൂരമാണ് പാല്‍കടല്‍ പോലെ വെള്ളം പതഞ്ഞൊഴുകിയത്. പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാമ്പിള്‍ ശേഖരിച്ചു.