Wednesday
23 Jan 2019

കാണാതായ ആറുവയസ്സുകാരനെ വീട്ടിലെ മച്ചില്‍ നിന്ന് കണ്ടെത്തി; അമ്മയും കാമുകനും അറസ്റ്റില്‍

By: Web Desk | Friday 11 January 2019 12:52 PM IST

ജെഫേര്‍സ്ണ്‍ സിറ്റി: കാണാതായ കുട്ടിയെ അമ്മ താമസിച്ചിരുന്ന വീടിന്റെ മച്ചില്‍ നിന്ന് കണ്ടെത്തി. ഓഗസ്റ്റിലാണ് ആറു വയസ്സുകാരനായ ബ്രെയ്‌ഡെന്‍സ് ജോണ്‍സിനെ കാണാതായത്.
തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ കുട്ടിയെ അമ്മയും കാമുകനും പൂട്ടിയിട്ടിരുന്നതായി കണ്ടെത്തുകയായിരുന്നു. കുട്ടിയെ അച്ഛന്റെ പക്കല്‍ തിരിച്ചേല്‍പ്പിച്ചു.
സംഭവത്തില്‍ മാതാവ് അബ്‌റേ ഫെര്‍ജുസണിനെയും കാമുകന്‍ വൂഡ്‌റോ സിഗ്ലേര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
വൂഡ്‌റോ കുട്ടിയെ മച്ചില്‍ പൂട്ടിയിട്ട് പുറത്തുനിന്നും ആണിയടിച്ചു. അതിന്റെ മുകളില്‍ പരവതാനി വിരിച്ച് അതിന് മുകളില്‍ ഉപകരണങ്ങള്‍ അടുക്കിവെച്ച് അടച്ച നലയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അഞ്ച് മാസങ്ങളായി കുട്ടിയെ ഇവര്‍ വെളിയില്‍ വിട്ടിരുന്നില്ല. ആരോഗ്യത്തിന് പ്രശ്‌നമൊന്നുമില്ലായിരുന്നെങ്കിലും കുട്ടിയുടെ പഠനംപോലും ഇവര്‍ നിഷേധിച്ചതായും പിതാവ് കുറ്റപ്പെടുത്തി.
കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ ഇരുവര്‍ക്കുമെതിരെ കേസ് ചാര്‍ജ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.

Related News