Monday
25 Jun 2018

നന്മചെയ്താലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്നു; മന്ത്രി മണി

By: Web Desk | Friday 1 September 2017 9:18 AM IST

അടൂര്‍:സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗാരന്റി സര്‍ക്കാര്‍ നല്കാന്‍ തീരുമാനിച്ചത് പറയാന്‍ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും വലിയ താത്പര്യമില്ല. ഇവയുടെ ദോഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് താത്പര്യം. അതിന് പച്ചത്തെറിയാണ് പറയേണ്ടത്. അത് പറയുന്നത് മര്യാദയല്ലാത്തതിനാല്‍ ഞാന്‍ പറയുന്നില്ല.മന്ത്രി എം.എം.മണി പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനിച്ച നല്ലൊരു കാര്യം പറയാന്‍ മനസ്സ് കാണിക്കാത്ത ഒരു വിഭാഗം പത്രപ്രവര്‍ത്തകരും ചാനലുകളും എന്ത് അപമാനമാണ്. നല്ലതുചെയ്താല്‍ നല്ലതെന്നും മോശം ചെയ്താല്‍ മോശമെന്നും പറയാനുള്ള ആര്‍ജവം ഇല്ലാത്ത വൃത്തികെട്ടവന്മാരാണ് പത്രക്കാരെന്ന് പറയുന്നതില്‍ ഖേദമുണ്ട്.
എന്തു നന്മ ചെയ്താലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്നത് കേരള സമൂഹത്തിന് ശാപമാണ്. അടൂരില്‍ ഡിവൈ.എഫ്.ഐനടത്തിയ അമ്മയ്ക്ക് ഒരു ഓണക്കോടി പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴാണ് മണി മാധ്യമങ്ങള്‍ക്കെതിേര ആഞ്ഞടിച്ചത്.

Related News