Friday
14 Dec 2018

തീവ്രവാദത്തിനെതിരായ പോരാട്ടമെന്നത് ഏതെങ്കിലും മതത്തിനെതിരേയുള്ള പോരാട്ടമല്ല; നരേന്ദ്രമോദി

By: Web Desk | Thursday 1 March 2018 3:40 PM IST

ന്യൂ ഡല്‍ഹി: തീവ്രവാദത്തിനെതിരായ പോരാട്ടമെന്നത് ഏതെങ്കിലും മതത്തിനെതിരേയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവസമൂഹത്തെ വഴിതെറ്റിക്കുന്ന മനസ്ഥിതിയോടാണ് പോരാടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇസ്ലാമിക് ഹെറിറ്റേജ്; പ്രമോട്ടിങ് അണ്ടര്‍സ്റ്റാന്‍ഡിങ് ആന്റ് മോഡറേഷന്‍ എന്ന വിഷയത്തില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മോദി. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

എല്ലാ മതങ്ങള്‍ക്കും കളിത്തൊട്ടിലാണ് ഇന്ത്യ. നൂറ്റാണ്ടുകളോളം പഴക്കമുള്ള ബഹുസ്വരതയുടെ ആകെത്തുകയാണ് ഇന്ത്യന്‍ ജനാധിപത്യം. എല്ലാ വിശ്വാസങ്ങളും മാനുഷികമൂല്യങ്ങളെ പുകഴ്ത്തുന്നതാണ്. അതുകൊണ്ട് തന്നെ യുവാക്കള്‍ ഇസ്ലാം മതത്തിലെ മാനുഷികതയുള്‍ക്കൊള്ളണം. ആധുനിക സാങ്കേതികതകള്‍ ഉപയോഗിക്കാനും തയ്യാറാവണം. മോദി പറഞ്ഞു.

വിദ്വേഷം വളര്‍ത്തുന്ന രീതികളെ ചെറുക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നുംവിശ്വാസങ്ങള്‍ മാനുഷികതയെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്നും അബ്ദുള്ള രാജാവ്  അഭിപ്രായപ്പെട്ടു. വിശ്വാസം വളര്‍ച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related News