Wednesday
22 Nov 2017

‘Shut Up’, ബിജെപി എംപിയോട് മോഡി

By: Web Desk | Saturday 2 September 2017 7:54 PM IST

തന്നോട് ചോദ്യങ്ങള്‍ അരുതെന്ന് പ്രധാനമന്ത്രി ആക്രോശിച്ചതായി മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംപി.
സര്‍ക്കാരിന്റെ പദ്ധതി രൂപീകരണ ചര്‍ച്ചയ്ക്കിടെയാണ് മിണ്ടിപ്പോകരുതെന്ന് മോഡി ആക്രോശിച്ചത് – നാന പട്ടോലെ എംപി പറഞ്ഞു. രാജ്യത്തെ പ്രധാനമന്ത്രിയുടെപദവിയ്ക്ക്‌ ചേരാത്ത ഭാഷയാണ്‌ മോഡി ഉപയോഗിച്ചതെന്നും നാന കൂട്ടിച്ചേര്‍ത്തു. ഗോണ്ടിയ- ബാന്ദ്ര എംപിയാണ് നാന പട്ടോലെ. കര്‍ഷക പ്രശ്‌നങ്ങളും പിന്നോക്ക വികസന മന്ത്രാലയവും സംബന്ധിച്ച വിഷയങ്ങള്‍ പ്രധാനമന്ത്രി പങ്കെടുത്ത ബിജെപി എംപിമാരുടെ യോഗത്തില്‍ ഉന്നയിക്കാന്‍ ശ്രമിക്കവെയാണ് നാന പട്ടോലയ്‌ക്കെതിരെ മോഡി ആക്രോശിച്ചത്‌.