Saturday
17 Nov 2018

മോഡി രാജ്യത്തോട് ക്ഷമ പറയണം: സുധാകര്‍ റെഡ്ഡി

By: Web Desk | Thursday 8 November 2018 10:47 PM IST

ന്യൂഡല്‍ഹി: കറന്‍സി നിര്‍മൂലീകരണം നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഈ ദശകത്തില്‍ നടത്തിയ ദുരന്തപൂര്‍ണമായ നടപടിയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അഭിപ്രായപ്പെട്ടു. കള്ളപ്പണം കണ്ടെത്തുക, ഭീകരവാദത്തിനുള്ള ധനസ്രോതസുകള്‍ തടയുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നുപോലും കൈവരിക്കാന്‍ അതിനായില്ല. അത് ചെറുകിട വ്യാപാര സംരംഭങ്ങളെ തകര്‍ക്കുകയും തൊഴിലില്ലായ്മ പെരുപ്പത്തിന് കാരണമാവുകയും ചെയ്തു. മോഡി രാജ്യത്തോട് ക്ഷമാപണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.