Thursday
20 Sep 2018

ക്ഷമ ചോദിച്ച് മോഹൻലാൽ…

By: Web Desk | Monday 9 July 2018 12:34 PM IST

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നടുവില്‍ താരസംഘടനായ എ എംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേർന്നു. പുതിയ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ്‌ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് യോഗം ചേർന്നത്.

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനെടുത്ത തീരുമാനവും അതേ ചൊല്ലിയുണ്ടായ ഭിന്നതയും  ഇതില്‍ പ്രതിഷേധിച്ച്‌ സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജി വച്ചതിന് ശേഷം നടക്കുന്ന ആദ്യ യോഗമാണിത്. യോഗത്തിന് ശേഷം പന്ത്രണ്ട് മണിയോടെ മോഹന്‍ലാല്‍ മാധ്യമങ്ങളോട് സംസാരിച്ചു. തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും. അവസരങ്ങൾ നിഷേധിക്കുന്നു എന്ന നടിമാരുടെ പരാതി പരിഗണിക്കാമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മോഹൻ ലാൽ പറഞ്ഞു.

ദിലീപ് വിഷയത്തിൽ കടുത്ത ഭിന്നത ഉണ്ടായിരുന്നു. സംഘടന പിളരുന്ന അവസ്ഥ വരെ ഉണ്ടായി. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തിൽ ആരും പറഞ്ഞില്ല. അമ്മ തുടക്കം മുതൽ ആക്രമിക്കപ്പെട്ട പെൺകുട്ടിക്കൊപ്പം തന്നെയായിരുന്നു. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നത് തെറ്റായിപ്പോയെന്ന് പ്രസിഡന്‍റ് മോഹന്‍ലാല്‍. ഇക്കാര്യത്തില്‍ തന്‍റെ ഖേദം അറിയിക്കുന്നു. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയുംമെ ച്ചപ്പെടുത്തേണ്ടതുണ്ടെന്നും മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

Related News