Friday
25 May 2018

മോഹന്‍ലാലിനും മാര്‍ക്കറ്റ് കുറയുന്നോ? ഏഷ്യാനെറ്റിലും അവതാരകനാകാന്‍ ലാലേട്ടന്‍

By: Web Desk | Friday 11 May 2018 9:53 PM IST

ഏഷ്യാനെറ്റിലെ പുതിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ അവതാരകനായി മോഹൻലാൽ എത്തുന്ന വിവരം പ്രഖ്യാപിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മോഹൻലാലിനൊപ്പം സ്റ്റാർ സൗത്ത് മാനേജിങ് ഡയറക്ടർ കെ മാധവൻ , ബിസ്സിനസ്സ് ഹെഡ് കെവിൻ എന്നിവർ സമീപം

തിരുവനന്തപുരം : മിനിസ്ക്രീന്‍ അവാര്‍ഡ് ദാന ചടങ്ങിനിടെ ഒരു പ്രമുഖതാരം ടെലിവിഷന്‍ താരങ്ങള്‍ക്കുനേരെ അധിക്ഷേപമുയര്‍ത്തിയത് വാര്‍ത്തയായിരുന്നു. മെഗാസ്റ്റാറുകള്‍ മിനിസ്ക്രീനിലെ പരിപാടികളോട് വിമുഖത കാട്ടിയിരുന്നുവെങ്കിലും ഇതില്‍ പലരും മിനിസ്ക്രീന്‍ വഴി വെള്ളിത്തിരയിലേയ്ക്ക് എത്തിയവരാണ്.  അതേസമയം പല റിയാലിറ്റി ഷോകളിലും താരങ്ങള്‍ അവതാരകരായി എത്തുന്നുവെന്നതും ശ്രദ്ധേയമാണ്. അമൃതചാനലില്‍ അവതാരകനായതിന് പിന്നാലെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ഏഷ്യാനെറ്റിലെയും റിയാലിറ്റിഷോയില്‍ അവതാരകനായി എത്തുന്നുവെന്നതാണ് പുത്തന്‍ വാര്‍ത്തകള്‍. ഏഷ്യാനെറ്റിലെ പുതിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ അവതാരകനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

എല്ലാവരെയും സന്തോഷിപ്പിക്കാന്‍വേണ്ടിയല്ലെ അവാര്‍ഡ്ദാന ചടങ്ങെന്ന ഏഷ്യാനെറ്റിന്‍റെ അവാര്‍ഡ് ദാനചടങ്ങില്‍ മമ്മൂട്ടിയുടെ ചോദ്യം ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നതായി ഫില്‍മി ബീറ്റ്സ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.