Tuesday
11 Dec 2018

കാലം തെറ്റിയ മഴക്കുമുന്നിൽ കോലം തെറ്റിയ ആരോഗ്യം

By: Web Desk | Thursday 26 July 2018 7:09 PM IST

കാലം തെറ്റി വരുന്ന മഴക്കാലത്ത് മലയാളി ആരോഗ്യത്തിനും ശ്രദ്ധ നൽകിയെ മതിയാകൂ. ജലം, വായു, ഭൂമി എന്നിവ ഒരേപോലെ മലിനമാകുന്ന മഴക്കാലത്ത് രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. ഭക്ഷണ രീതിയിലുണ്ടാകുന്ന ചെറിയ അശ്രദ്ധകൾ പോലും നമ്മളിൽ ശാരീരിക അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കും.  ഈ മഴക്കാലത്തു ആരോഗ്യത്തോടെ ഇരിക്കാൻ കൃത്യമായ ഭക്ഷണ രീതികളും നമുക്കും ശീലിക്കാം .

ശീലിക്കേണ്ട ആഹാരങ്ങൾ

  • സൂപ്പ്,ഗോതമ്പ് ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍, ചെറുപയര്‍, മലര്‍ക്കഞ്ഞി, തേന്‍, ചെറുപയറിന്‍ രസം എന്നീ   ആഹാരസാധനങ്ങളാകും കൂടുതൽ ഉത്തമം.
  • ചെറു ചൂടുള്ളതും ദഹിക്കാൻ എളുപ്പമുള്ളതുമായ ആഹാരങ്ങൾ ഉപയോഗിക്കുക.
  • വൃത്തിയായ സാഹചര്യത്തിൽ ആഹാരങ്ങൾ പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുക.
  • ചുക്ക്, കൊത്തമല്ലി, പഞ്ചലോഹ ചൂര്‍ണം തുടങ്ങിയവ ഏതെങ്കിലും കൊണ്ട് തിളപ്പിച്ചജലം ഉപയോഗിക്കാം.
  • തക്കാളി, മത്തങ്ങ, കാബേജ്, കുമ്പളങ്ങ, വഴുതനങ്ങ, പാവയ്ക്ക തുടങ്ങിയവ ആവശ്യത്തിന് മാത്രം ഉയോഗിക്കുക.
  • കാപ്പി,ചായ എന്നിവ മിതമായ മാത്രം ഉപയോഗിക്കുന്നതാകും നല്ലത്.
  • അലൂമിനിയം പാത്രങ്ങള്‍ക്കുപകരം സ്റ്റീല്‍, മണ്‍, ഓട് പാത്രങ്ങള്‍ പാചകത്തിനായി ഉപയോഗിക്കുക.

ഒഴിവാക്കേണ്ട ആഹാരങ്ങൾ

  • മാംസാഹരങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
  • തണുത്തവെള്ളം, ചോളം വറുത്തതും പൊരിച്ചതും അജിനോമോട്ടോ ചേര്‍ത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക.
  • രാത്രിയില്‍ മാംസാഹാരത്തിനു പുറമെ  തൈര്, പൊറോട്ട എന്നിവ നിര്‍ബന്ധമായും ഒഴിവാക്കുക.
  •  തണുത്തതും ശീതികരിച്ചതുമായ ആഹാരസാധനങ്ങള്‍, വറുത്ത മാംസങ്ങളും മത്സ്യങ്ങളും  തുടങ്ങിയ ആഹാരസാധനങ്ങള്‍ ചൂടാക്കിയതിനു ശേഷം ഉപയോഗിക്കുക

ഭക്ഷണ രീതികൾക്ക് പുറമെ ദിനചര്യയിലും നമ്മൾ ജാഗ്രത പാലിച്ചേ മതിയാകു. അതിനായി നമ്മൾ ശീലിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ശീലിക്കേണ്ട രീതികൾ

  • രാത്രിയിൽ കഴിവതും ഭക്ഷണം നേരത്തെ കഴിക്കുക.
  • നേരത്തെ ഉറങ്ങുക.
  • മദ്യത്തിനുപകരം അരിഷ്ടാസവങ്ങള്‍ ഔഷധമാത്രയില്‍ ശീലിക്കുക.

ഒഴിവാക്കേണ്ട രീതികൾ

  • പകൽ ഉറങ്ങാതിരിക്കുക, അമിതമായി മഴ നനയാതിരിക്കുക,അമിതാധ്വാനം ഒഴിവാക്കുക.
  • ഉണങ്ങിയ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക.

കലിതുള്ളി വരുന്ന കാലവർഷം നമ്മുടെ ആരോഗ്യത്തെ കവർന്നെടുക്കാതിരിക്കാൻ നമുക്കും പരിശ്രമിക്കാം.

 

Related News