Wednesday
19 Dec 2018

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് ബാധിതരായുള്ള കുട്ടികളുള്ളത് ഇന്ത്യയില്‍: യൂണിസെഫ്

By: Web Desk | Friday 30 November 2018 10:59 PM IST

ന്യൂയോര്‍ക്ക് സിറ്റി: ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് ബാധിതരായുള്ള കുട്ടികളുള്ളത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ടുകള്‍. യൂണിസെഫ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2017ല്‍ മാത്രം 120,000 കുട്ടികള്‍ ഇന്ത്യയില്‍ എയ്ഡസ് ബാധിതരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാകിസ്ഥാനില്‍ 5,800 ആളുകളും നേപ്പാളില്‍ 1,600 ആളുകളും എയ്ഡ്‌സ് രോഗബാധിതരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
എയ്ഡ്‌സ് നിയന്ത്രിതമാക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ 2030 ആകുമ്പോഴേയ്ക്കും ഒരു ദിവസം 80 പേര്‍ ദിനംപ്രതി രോഗത്തിനടിപ്പെട്ട് മരിക്കുമെന്നും യൂണിസെഫ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് കൂടുതലും എയ്ഡ് ബാധയുണ്ടായിട്ടുള്ളതെന്നും യൂണിസെഫ് ചൂണ്ടിക്കാട്ടി.
അമ്മ-കുഞ്ഞ് ബന്ധത്തിലെ എയ്ഡ് ്അണുബാധ താരതമ്യേന കുറവാണെങ്കിലും മൂന്നിലൊന്നു മുതിര്‍ന്ന സ്ത്രീകളിലും എയ്ഡ് ബാധിതരാണെന്നും നിലവിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.