Thursday
24 Jan 2019

പതിനാല് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാവ് ചുട്ടുകൊന്നു

By: Web Desk | Tuesday 13 March 2018 10:58 PM IST

മംഗളൂരു: ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാവ് ചുട്ടുകൊന്നു. കര്‍ണാടകയിലെ ഭട്കലിലാണ് സംഭവം. യശോദ എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയതിനെ തുടര്‍ന്നുണ്ടായ കുടുംബപ്രശ്‌നങ്ങളാണ് ഇവരെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.

യശോദ ഗര്‍ഭിണി ആയതോടെ വെങ്കാട്പൂരിലെ കുടുംബ വീട്ടിലേക്ക് ഭര്‍ത്താവുമായി താമസം മാറിയിരുന്നു. രണ്ട് ആഴ്ചകള്‍ക്ക് മുമ്പാണ് യശോദ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതോടെ ഭര്‍ത്താവും വീട്ടുകാരും യശോദയെ കാണാന്‍ കൂട്ടാക്കാതെയായി. ഇത് യശോദയെ മാനസികമായി തളര്‍ത്തിയിരുന്നു. തുടര്‍ന്നാണ് തന്‍റെ കുഞ്ഞിനെ യശോദ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.

Related News