Tuesday
11 Dec 2018

ന​വ​ജാ​ത​ശി​ശു​വി​നെ അ​മ്മ കു​പ്പ​ത്തൊ​ട്ടി​യി​ലെ​റി​ഞ്ഞു കൊ​ന്നു

By: Web Desk | Sunday 25 February 2018 11:02 AM IST

ന്യൂഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യി ക​ര​ഞ്ഞ ന​വ​ജാ​ത​ശി​ശു​വി​നെ അ​മ്മ കു​പ്പ​ത്തൊ​ട്ടി​യി​ലെ​റി​ഞ്ഞു കൊ​ന്നു. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ വി​നോ​ദ്പൂ​രി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. 25 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന്‍റെ അ​മ്മ​യെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ഞ്ഞി​നെ പ​രി​ച​രി​ച്ച് മ​ടു​ത്ത​തു​കൊ​ണ്ടാ​ണ് കു​പ്പ​ത്തൊ​ട്ടി​യി​ലെ​റി​ഞ്ഞ​തെ​ന്ന് അ​മ്മ നേ​ഹ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. കു​ഞ്ഞി​നെ ക​ണ്ടെ​ടു​ത്ത പോ​ലീ​സ്, ഉ​ട​ൻ​ത​ന്നെ കു​ഞ്ഞി​നെ എ​ൽ​ബി​എ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ത​ല​യോ​ട്ടി​ക്കേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കു​ഞ്ഞി​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്താ​യി​രു​ന്നു അ​ന്വേ​ഷ​ണം. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​നി​ടെ പോ​ലീ​സി​ന് നേ​ഹ​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നു​ക​യും ചോ​ദ്യം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.അങ്ങനെയാണ് സംഭവ0 പുറത്തു വരുന്നത് .

 

Related News