Sunday
18 Feb 2018

ബസ് കാറിനു മുകളിലേയ്ക്ക് മറിഞ്ഞ് അപകടം

By: Web Desk | Thursday 7 September 2017 9:05 PM IST

നെടുങ്കണ്ടം: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയില്‍ ഏലപ്പാറയ്ക്കു
സമീപം ചിന്നാറില്‍ സ്വകാര്യ ബസ് കാറിനു മുകളിലേയ്ക്ക് മറിഞ്ഞ് അപകടം. ബസ്
യാത്രക്കാരക്കാരായ നിരവധി പേര്‍ക്കു പരിക്കേറ്റെങ്കിലും ആരുടെയും നില
ഗുരുതരമല്ല. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം സംസ്ഥാന പാതയില്‍ ഗതാഗതം
തടസ്സപ്പെട്ടു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് സംഭവം. കായംകുളത്തു
നിന്നും കട്ടപ്പനയ്ക്കു പോകുകയായിരുന്ന സ്വകാര്യ ബസ് പാതയോരത്തെ
തിട്ടയില്‍ ഇടിച്ച ശേഷം കാറിനു മുകളിലേയ്ക്ക് മറിയുകയായിരുന്നു.

Related News