Wednesday
22 Nov 2017

മോട്ടോര്‍ വാഹന വകുപ്പിന് ജില്ലയില്‍ മൂന്ന് പുതിയ വാഹനങ്ങള്‍

By: Web Desk | Thursday 24 August 2017 7:26 PM IST

മോട്ടോര്‍ വാഹന വകുപ്പിന് ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ശക്തിപ്പെടുത്തുന്നതിനായി മൂന്ന് പുതിയ വാഹനങ്ങള്‍ അനുവദിച്ചു. റഡാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഇന്റര്‍ സെപ്റ്റര്‍ വാഹനവും മറ്റ് രണ്ട് വാഹനങ്ങളുമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ രണ്ട് മാരുതി ഹെര്‍ട്ടികയും ഒരു മഹീന്ദ്ര ബലീറയും ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി തോമസ് ചാണ്ടി കൈമാറി. വാഹന പരിശോധന ഊര്‍ജ്ജിതമാക്കാനും നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനുമാണ് പുതിയ വാഹനങ്ങള്‍ അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. ഗതാഗത നിയമലംഘനങ്ങള്‍ക്ക് ജില്ലയില്‍ ഒരു മാസത്തിനിടയില്‍ 36 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ആയിരത്തി എണ്ണൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്നും 21 ലക്ഷം രൂപയോളം പിഴ ഈടാക്കിയിട്ടുണ്ട്.