Thursday
24 Jan 2019

മൊഴിയരങ്ങ്

By: Web Desk | Friday 22 September 2017 3:47 PM IST

2002ല്‍ ഗുജറാത്തില്‍ സംഭവിച്ചത് ഭരണഘടനാലംഘനമാണ്. ഭരണകൂടം മുഴുവനായും കുറ്റം ചെയ്യുന്നതില്‍ പങ്കാളിയായി. ഞാന്‍ അന്വേഷണത്തിന് ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ എനിക്ക് എല്ലാ സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു.മുസ്ലിങ്ങളുടെ വേശ്യയെന്ന് ഞാന്‍ വിളിക്കപ്പെട്ടു.ബലാല്‍സംഗം ചെയ്യുമെന്ന് എന്നെ ഭീഷണിപ്പെടുത്തി – മല്ലിക സാരാഭായ്

ഋതുക്കളൊന്നാകെ കൂടിക്കുഴയുകയാണിപ്പോള്‍. ഓരോ മഴയും പെയ്‌തൊഴിയുമ്പോള്‍ ഉഷ്ണംതിരിച്ചെത്തുന്നു. മഴക്കാലം എന്നു പറയുമെങ്കിലും ഭൂമിയെ പൊള്ളിക്കുവാന്‍ ഇടവേളകളില്‍ നീട്ടുന്ന തീനാളങ്ങള്‍ കണക്കെ വേനല്‍ ഇവിടെത്തന്നെയുണ്ട്. കടന്നുപോയ വേനല്‍ക്കാല ഓര്‍മ്മകള്‍ പോലും ചുട്ടുപൊള്ളിക്കുകയാണ്….താപവര്‍ദ്ധന നാടിനെക്കാള്‍ ഏറെ കാടിനാണ് ദോഷകരമായിത്തീരുക – എന്‍.എ.നസീര്‍(വന്യജീവിഫൊട്ടോഗ്രാഫര്‍)

ബീഫ് ഫെസ്റ്റിവലുകള്‍ യഥാര്‍ഥത്തില്‍ഹിന്ദുശക്തികളുടെ വളര്‍ച്ചക്ക് കാരണമാകുന്നത്. മാര്‍ക്‌സിസ്റ്റുകളെ പശുവിലേക്ക് തിരിച്ചുവിടുക എന്ന അജന്‍ഡ നടപ്പിലാവുകയാണ്. പശു രാഷ്ട്രീയത്തിനെതിരായി സാമ്പത്തിക സമരമാണ് രൂപപ്പെടേണ്ടത്. അംബദ്ക്കര്‍ ദലിത് എന്ന് പ്രയോഗിച്ചത് പട്ടിക ജാതി പട്ടിക വര്‍ഗസമുദായത്തില്‍പെട്ടവരെ മാത്രം ഉദ്ദേശിച്ചല്ല. സ്ത്രീകളും തൊഴിലാളികളുമടക്കമുള്ള എല്ലാ അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളേയും ഉദ്ദേശിച്ചാണ്. പട്ടികജാതി എന്നത് രാഷ്ട്രീയ പദമല്ല.-ജിഗ്നേഷ് മേവാനി

തെറ്റിനെ എതിര്‍ക്കണമെങ്രില്‍ ശരികൊണ്ടേ ആകൂ എന്നാണ് നാം കേട്ടുവന്നിട്ടുള്ളത്. ഇരുട്ടിനോട് പൊരുതുവാന്‍ വെളിച്ചത്തിനേ കഴിയൂ. വേറൊരു ഇരുട്ടിന് ആവില്ല. ഉന്മൂലനത്തിന്റെ സംസ്‌കാരത്തെ നിരാകരിച്ചുകൊണ്ടേ ഉന്മൂലനങ്ങളെ എതിര്‍ക്കാനാവൂ….രണ്ടുദിവസം മുമ്പു ഞാന്‍ ഗൗരിഹത്യയുടെ പശ്ചാത്തലത്തില്‍ നടന്ന ചില പ്രകടനങ്ങള്‍ കാണാന്‍ പോയി. എല്ലാത്തരത്തിലുള്ള സംഘടനകളും കക്ഷികളും ഉണ്ടായിരുന്നു. ആചാരപരമായ മുദ്രവാക്യങ്ങള്‍ കൂടുതലായി കേട്ടു. അതിലൊന്ന് എന്റെ ശ്രദ്ധയാകര്‍ഷിച്ചു – ഇന്‍ക്വിലാബ് സിന്ദാബാദ്.  ജയ്ശ്രീറാം എന്നോ അല്ലാഹു അക്ബര്‍ എന്നോ ഹാലേയുയാ എന്നോ ഒക്കെപ്പോലെ – ആനന്ദ്

പ്രാകൃതമായ രീതിയില്‍ കുറ്റവാളികളെ ശിക്ഷിച്ചിരുന്ന ഡച്ച് സമൂഹത്തി ഇന്ന് ശിക്ഷിക്കപ്പെടാന്‍ ആളില്ലാതെ വന്നിരിക്കുന്നു.  അതുമനുഷ്യന്റെ മാനസികവളര്‍ച്ചയുടെ സമൂഹബോധത്തിത്തിന്റെ പരിണാമം തന്നെയാണ്. ശുഭാപ്തിവിശ്വാസം പകരുന്ന പരിണാമം. നെതര്‍ലന്റില്‍ വിശ്വാസികള്‍ കുറയുന്നു കുറ്റവാളികളും – അബ്ദുള്‍ അസീസ് ഇരുമ്പന്‍

സുനീ  സുനീ  മാഡം ആരാണ്  സുനീ എന്ന് യാചിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഈവേട്ടക്കാരന്റെ ചുറ്റുംകൂടുകയാണ്. ഇരയായ പെണ്‍കുട്ടിയുടെ മാനം നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു.  ഇനിയും ഒരു പെണ്‍കുട്ടിയും പരാതി പറയാന്‍ പേടിക്കുന്നവിധം ഇര തെരുവിലും ചാനലുകളിലും വിചാരണചെയ്യപ്പെടുകയാണ്. അന്നു രാത്രിയിലെ സംഭവങ്ങളും മെമ്മറികാര്‍ഡിലെ വിവരങ്ങളും ഇഴ കീറിനോക്കുകയാണ്- ഉഷാ.എസ്.നായര്‍

ആരോഗ്യചെലവ് കേരളത്തില്‍ കുതിച്ചുയരുകയാണ്.   ഇ ന്ത്യയില്‍ ഏറ്റവുമധികം പ്രതിശീര്‍ഷസ്വകാര്യ ചെലവുള്ള സംസ്ഥാനം കേരളമാണ്. യാതൊരു യോഗ്യതയും പരിശീലനവുമില്ലാതെ അശാസ്ത്രീയ ചികില്‍സകള്‍ നല്‍കി രോഗികളെ ചൂഷണം ചെയ്യുന്ന ധാരാളം വ്യാജ ചികില്‍സകരും കേരളത്തിലുണ്ട്. ഇവരുടെ വ്യാജ ചികില്‍സ തടയാനും ബില്ലിലെ വ്യവസ്ഥകള്‍ സഹായിക്കും –ഡോ.ബി.ഇക്ബാല്‍

ഞാന്‍ ഒരു മതാതീത സാംസ്‌കാരിക യാത്ര നടത്തിയ ആളാണ്. ഞാനും എന്റെ ഒന്‍പതു സുഹൃത്തുക്കളും ചേര്‍ന്ന് കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ എല്ലാ ജംക്ഷനിലും ചെന്നുനിന്ന് ജാതിയും മതവുമല്ല ജീവിതമാണ് പ്രധാനം എന്ന സന്ദേശം ആവര്‍ത്തിച്ചു പറഞ്ഞു. എഴുത്തുകാരുടെ ഉത്തരവാദിത്വമാണത്. ഈ ഉത്തരവാദിത്വമുണ്ടെന്ന് നമ്മള്‍ കരുതുന്ന പലരും വിളിച്ചപ്പോള്‍ മൗനമവലംബിക്കുകയായിരുന്നു. –കുരീപ്പുഴ ശ്രീകുമാര്‍

ഇന്ത്യയില്‍ ഇന്ന് നമുക്ക് നഷ്ടപ്പെട്ടത് ഒരു മതത്തിലും വിശ്വസിക്കാതിരിക്കാന്‍ പറ്റുകയില്ല എന്നതാണ്. അതിനുള്ള മൗലികാധികാരം ഭരണഘടന നേരിട്ട് തരുന്നില്ല. അതുകൊണ്ട് നിര്‍ഭാഗ്യകരമായിട്ട് ഒന്നുകില്‍ നിങ്ങള്‍ ഹിന്ദു,അല്ലെങ്കില്‍ നിങ്ങള്‍മുസ്ലിം, അല്ലെങ്കില്‍ ജൈനന്‍,ക്രിസ്റ്റ്യന്‍. ഒരു മതത്തിലും വിശ്വസിക്കാത്ത ചെറിയ ന്യൂനപക്ഷം ഇവിടെയുണ്ട്. അവരെ ഈ ഭരണഘടന മാനിക്കുന്നില്ല – എന്‍ എസ് മാധവന്‍

ഞാന്‍ മനസില്‍ സൂക്ഷിച്ച ഇന്ദിരാഗാന്ധിയുടെ ഒരു ചിത്രമായിരുന്നില്ല ആഘട്ടത്തില്‍ എന്റെ മനസില്‍ പതിഞ്ഞത്. അമ്മയുടെ വാല്‍സല്യത്തോടെസ്‌നേഹമയമായ സൗമ്യശബ്ദത്തില്‍ ഓരോന്ന് ആരാഞ്ഞുകൊണ്ടിരിക്കുന്ന ഒരു സാധാരണ സ്ത്രീ. കോളജ് വിട്ടുവന്ന കുട്ടിയോട് എന്നമട്ടിലായിരുന്നു അവരുടെ സമീപനം എന്നു ഞാന്‍ ഓര്‍ക്കുന്നു. അമിതാധികാര സ്വേഛാധിപത്യത്തിന്റെ രാക്ഷസി എന്ന് ഞാന്‍ അവരെക്കുറിച്ച് പ്രസംഗിച്ചിട്ടുണ്ട് –പ്രഭാവര്‍മ്മ

കണ്ണൂരില്‍ ഒരു നേതാവിന്റെ വീട്ടിലും ഒരാളുംമരിച്ചിട്ടില്ല. മിക്കപ്പോഴും മരിക്കുന്നത് പാവപ്പെട്ടകുടുംബത്തിലെ ആളുകളാണ്.അതില്‍ കൂടുതലും ദലിതരാണ്.  സമാധാനത്തിന് മുന്‍കൈ എടുക്കേണ്ടത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്.  അവരാണ് കണ്ണൂരില്‍ വലിയവര്‍.  അപ്പോള്‍ അവരാണ് മുന്‍ കൈയെടുക്കേണ്ടത്.   ഒരുഘട്ടത്തില്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി പറഞ്ഞുഞങ്ങളിനി ചെയ്യില്ല, ഇങ്ങാട്ട് ആക്രമിച്ചാലും ഞങ്ങള്‍ആക്ര്മിക്കില്ല.  മാര്‍ക്‌സിസ്റ്റപാര്‍ട്ടിയിലെ നേതാക്കളൊക്കെപാര്‍ട്ടി ഭേദമെന്യേ ആശുപത്രിയില്‍ പോയി കണ്ടു.  അവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. അതോടെ കണ്ണൂര്‍ ശാന്തമായി. ഇരുഭാഗത്തുനിന്നും ഒരു കുഴപ്പമുണ്ടായില്ല, ആ സ്‌പെല്ല് തകര്‍ത്തത് എം.എന്‍ വിജയനാണ്.  ഉന്മൂലന സിദ്ധാന്തവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ സമാധാനം തകര്‍ത്തു – ടി.പത്മനാഭന്‍

Related News