Saturday
16 Dec 2017

രണ്ടാം വരവിനൊരുങ്ങി സൂപ്പര്‍ കിംഗ്സ്

By: Web Desk | Wednesday 6 December 2017 7:12 PM IST

ന്യൂഡല്‍ഹി:

മുന്‍ ഇന്ത്യന്‍ സ്‌കിപ്പര്‍ മഹേന്ദ്ര സിങ് ധോണി ഐപിഎല്ലിന്റെ 2018 പതിപ്പില്‍ ഉണ്ടാകും. ഐഎപിഎല്ലിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്കെ) ടീമിനെ പ്രതിനിധീകരിച്ചുകൊണ്ടാണ് ധോണി ഇറങ്ങുക. ഇന്ന് നടന്ന ഐപിഎല്‍ ഭരണസമിതിയാണ് ഇത് വ്യക്തമാക്കിയത്.

താരങ്ങളെ ടീമില്‍ നിലനിര്‍ത്തുന്നത്, ശമ്പള പരിധി, കളിക്കാരുടെ വ്യവസ്ഥകള്‍ തുടങ്ങിയ താരങ്ങളുടെ പ്രശ്‌നങ്ങള്‍ ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ഐപിഎല്‍ ഭരണസമിതിയും നിര്‍വ്വാഹക സമിതിയുടെ കമ്മിറ്റിയും ചര്‍ച്ച ചെയ്തു.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും ഐപിഎല്ലില്‍ നിന്ന് 2015 ല്‍ രണ്ടു പതിപ്പിലേക്ക് വിലക്കിയിരുന്നു. അഴിമതിയില്‍ ടീം ഉടമകളുടെ പങ്കാളിത്തത്തെ തുടര്‍ന്നാണ് പുറത്താക്കിയത്.

താല്‍ക്കാലികമായി പുറത്താക്കിയ ഈ ടീമുകള്‍ക്കു പകരം പുതിയ ടീമുകളായ പൂനെ സൂപ്പര്‍ജിയന്റ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകളെ കൊണ്ടുവന്നു.

സിഎസ്‌കെയുടെ ആരംഭത്തില്‍ മുതല്‍ ധോണി ടീമിനൊപ്പമുണ്ട്. ഫെബ്രുവരിയില്‍ പുതിയ പതിപ്പിലേക്കുള്ള ലേലം ആരംഭിക്കും.