Monday
17 Dec 2018

ടണല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് നാല് മരണം

By: Web Desk | Thursday 30 August 2018 2:26 PM IST

ബീജിംങ്ങ്: ടണല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞുവാണ് 4 പേര്‍ മരിച്ചു. നാല് പേരെ കാണാതായതായി ഔദ്യോഗിക വ‍ൃത്തങ്ങള്‍ അറിയിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ടണല്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ മേഖലയില്‍ ബുധനാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്.

നിര്‍മാണം നടക്കുന്നിടത്തേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ചൈനീസ് റെയില്‍വെ എഞ്ചിനീയറിങ് കോര്‍പ്പറേഷന്‍റെ ഒരു വിഭാഗം രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അതേസമയം പ്രദേശവാസികളായ 100ലേറെ ആളുകളെ അവിടെ നിന്നും മാറ്റി പാര്‍പ്പിച്ചു. മണ്ണിടിച്ചില്‍ കാരണം പ്രദേശത്തെ ഗതാഗതം താറുമാറായിരിക്കുകയാണ്. അതിനാല്‍ രക്ഷാസംഘം പുതിയ റോഡുകള്‍ തുറക്കുന്നുണ്ട്.

Related News